ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; അറബിക്കടലിൽ തകർന്നു വീണു?

5 ക്രൂ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്
pak-cargo-plane-from-sharjah-to-karachi-missing

ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; അറബിക്കടലിൽ തകർന്നു വീണു?

Updated on

കറാച്ചി: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്‍റെ ബോയിങ് 737 ചരക്കുവിമാനം കാണാതായി. പാക്കിസ്ഥാൻ വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

5 ക്രൂ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്‍റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

കെ2 എയർവേയ്‌സിന്‍റേതാണ് വിമാനം. 27 വർഷം പഴക്കമുണ്ട്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ വീണിരിക്കാമെന്ന പ്രാഥമിക വിവരം പുറത്തു വരുന്നുണ്ട്. വിമാനം കണ്ടെത്താൻ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ തെരച്ചിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com