തോഷഖാന അഴിമതി: ഇമ്രാൻ ഖാന്‍റെയും ഭാര്യയുടെയും തടവുശിക്ഷ സസ്പെൻഡ് ചെയ്ത് പാക് കോടതി

ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ജനുവരി 31 ന് ഇരുവർക്കും തടവുശിക്ഷ വിധിച്ചത്.
തോഷഖാന അഴിമതി: ഇമ്രാൻ ഖാന്‍റെയും ഭാര്യയുടെയും തടവുശിക്ഷ സസ്പെൻഡ് ചെയ്ത് പാക് കോടതി
Updated on

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്റ ബീവി എന്നിവരെ 14 വർഷം തടവു ശിക്ഷയ്ക്കു വിധിച്ചത് പാക് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ജനുവരി 31 ന് ഇരുവർക്കും തടവുശിക്ഷ വിധിച്ചത്.

ഇതിനെതിരേ ഇമ്രാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്തു നിന്ന വിലയേറിയ പ്രതിഫലങ്ങൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പാക് കോടതി കഴിഞ്ഞ ദിവസം 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com