

പാക്കിസ്ഥാൻ ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (പിഐഎംഎസ്)
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 15 ഓളം നവജാത ശിശുക്കൾ മരിച്ചു. പാക്കിസ്ഥാൻ ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (പിഐഎംഎസ്) ആശുപത്രിയിലെ പ്രസവ വാർഡിലാണ് തീപിടിത്തമുണ്ടായത്. തലസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണിത്.
തീപിടിത്തത്തിൽ 15 കുട്ടികൾ മരിച്ചതായി ജിയോ ന‍്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണസംഖ‍്യ സംബന്ധിച്ച് ഔദ‍്യോഗിക സ്ഥിരീകരണമൊന്നുമില്ല. വാർഡിൽ 15 കുട്ടികളുണ്ടായതായി ആശുപത്രി അധികൃതർ മാധ‍്യമങ്ങളോട് വെളിപ്പെടുത്തി.
ഇതിൽ ചില കുട്ടികൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരിക്കാമെന്നും അതിനാൽ യഥാർഥ കണക്ക് സംബന്ധിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് ആശുപത്രിയിലെ ഡോക്റ്റർ അനീസ ജലീൽ പറഞ്ഞു. അപകടകാരണത്തെ പറ്റി മാധ‍്യമങ്ങൾ ചോദിച്ചപ്പോൾ ഷോർട്ട് സർക‍്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നുവെന്നും രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായതെന്നും അവർ വ‍്യക്തമാക്കി. നിലവിൽ തീ അണച്ചിട്ടുണ്ട്.