പെട്രോൾ വില കുറച്ച് പാക്കിസ്ഥാൻ; തീരുമാനം ബക്രീദിനു മുന്നോടിയായി

ഇതോടെ പെട്രോൾ ലിറ്ററിന് 258.16 രൂപയായി കുറയും.
Representative Image
Representative Image

ഇസ്ലാമാബാദ്: ബക്രീദിനു മുന്നോടിയായി പെട്രോൾ വിലയിൽ 10.20 രൂപയുടെ കുറവ് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. കടുത്ത വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെയാണ് പെട്രോളിന്‍റെ വില കുറച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ ലിറ്ററിന് 258.16 രൂപയായി കുറയും. ഹൈ സ്പീഡ് ഡീസലിന്‍റെ വിലയും കുറച്ചിട്ടുണ്ട്. ശനിയാഴ്ച മുതലാണ് വിലകുറവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്,

ഓരോ 15 ദിവസവും കൂടുമ്പോഴാണ് ഫിനാൻസ് ഡിവിഷൻ ഇന്ധന വിലയിൽ മാറ്റം വരുത്താറുള്ളത്.

ഇതിനു മുൻപ് വൈദ്യുതി ചാർജിലും യൂണിറ്റിന് 10.69 രൂപ കുറവു വരുത്തിയതായി പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പ്രഖ്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.