ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ചാനലിനു നോട്ടീസ്

ജിയോ ന്യൂസിനെതിരേയാണ് നടപടി
Pakistan Media Regulatory Authority issues notice against Pakistani channel for paying tribute to Asha Bhosle

ആശ ഭോസ്‌ലെ

Updated on

ഇസ്ലാമാബാദ്: ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ വിയോഗത്തിൽ ആദരം അർപ്പിച്ചതിന് പാക്കിസ്ഥാനിലെ പ്രമുഖ വാർത്താചാനലിനെതിരേ പാക് മാധ്യമ നിയന്ത്രണ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജിയോ ന്യൂസിനെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഇന്ത്യൻ ഉള്ളടക്കങ്ങൾ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനെതിരേ പാക്കിസ്ഥാൻ സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചതിനാണ് നടപടി.

ഇന്ത്യൻ ഉള്ളടക്കങ്ങൾ പാക്കിസ്ഥാന്‍റെ പ്രാദേശിക സംസ്കാരത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് 2018ലാണ് പാക് സുപ്രീംകോടതി ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയത്. ആശ ഭോസ്‌ലെയുടെ വാർത്ത നൽകിയതിലൂടെ കോടതി ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പാക് മാധ്യമ നിയന്ത്രണ അതോറിറ്റിയുടെ നടപടിയെ ജിയോ ന്യൂസ് ഉർദു മാനേജിങ് ഡയറക്‌ടർ അസർ അബ്ബാസ് ശക്തമായി അപലപിച്ചു. ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ കലാജീവിതം പരാമർശിക്കപ്പെടേണ്ടിവരും. ആശ ഭോസ്‌ലെ യെ പോലുള്ള ഒരു കലാകാരിക്ക് അർഹിച്ചതിലും കുറഞ്ഞ ആദരമേ തങ്ങൾ നൽകിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com