

സമാധാനശ്രമം പാളി; വീണ്ടും പരസ്പരം ആക്രമിച്ച് ഇറാനും യുഎസും
ടെഹ്റാൻ: സമാധാന ശ്രമങ്ങൾ പാഴാക്കിക്കൊണ്ട് പരസ്പരം ആക്രമണം കനപ്പിച്ച് യുഎസും ഇറാനും. വെടിനിർത്തൽ കരാർ നില നിൽക്കേ യുഎസ് ആണ് ആക്രമണം വീണ്ടും ആരംഭിച്ചത്. ഇറാനിലെ ബന്ദർ അബ്ബാസിന് സമീപം യുഎസ് നടത്തിയ ആക്രമണത്തിനു മറുപടിയായി ഇറാൻ അമെരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് റിപ്പോർട്ട്.
ആക്രമണം ആവർത്തിക്കുകയാണെങ്കിൽ നിർണായകമായ പ്രതികരണത്തിന് മുതിരുമെന്നും അതിന്‍റെ ഉത്തരവാദിത്തം ആക്രമണം നടത്തുന്നവർക്കായിരിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് ആരോപിച്ച് ഇറാന്‍റെ ഡ്രോണുകളും യുഎസ് തകർത്തിട്ടുണ്ട്. അതിനിടെ കുവൈറ്റിലും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.