പെട്രോൾ വില കുത്തനെ വർധിപ്പിച്ചു; പാക്കിസ്ഥാനിൽ പ്രതിഷേധം

ഇന്ത്യയിൽ ഇതു വരെയും ഇന്ധന വില വർധിപ്പിച്ചിട്ടില്ലെന്നും പ്രക്ഷോഭകാരികൾ പറയുന്നു.
petrol price hike in pakistan, protest

പെട്രോൾ വില കുത്തനെ വർധിപ്പിച്ചു; പാക്കിസ്ഥാനിൽ പ്രതിഷേധം

Updated on

ലാഹോർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ഉത്തരവ് പ്രകാരം ലിറ്ററിന് 55 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ നിലവിൽ പാക്കിസ്ഥാനിൽ പെട്രോളിന് വില ലിറ്ററിന് 321.17 രൂപയായി (106.13 ഇന്ത്യൻ രൂപ). ഡീസലിന് ലിറ്ററിന് 335.86 രൂപയാണ് വില (110.99 ഇന്ത്യൻ രൂപ).

ഇന്ധനവില വർധിപ്പിച്ചതിനെതിരേ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാണ്. 28 ദിവസത്തേക്കുള്ള ഇന്ധന ശേഖരം രാജ്യത്തുണ്ടായിട്ടും ഇന്ധന വില വർധിപ്പിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഇന്ത്യയിൽ ഇതു വരെയും ഇന്ധന വില വർധിപ്പിച്ചിട്ടില്ലെന്നും പ്രക്ഷോഭകാരികൾ പറയുന്നു.

പാക്കിസ്ഥാനിലെ പെട്രോൾ പമ്പുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്നു പോകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com