ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനവും സുനാമിയും; 15 മരണം, 200 ഓളം പേർക്ക് പരുക്ക്

സാരൻഗാനി പ്രവിശ്യയിലെ കബ്ലലാൻ ആണ് പ്രഭവകേന്ദ്രം
philippines-powerful-earthquake-tsunami-15-dead-200-injured

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനവും സുനാമിയും; 15 മരണം, 200 ഓളം പേർക്ക് പരുക്ക്

Updated on

മിൻഡാനാവോ: ഫിലിപ്പീൻസിലുണ്ടായ ഭൂചലനത്തിൽ 15 മരണം. 200 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ 7.37 ഓടെ രേഖപ്പെടുത്തിയത്.

സാരൻഗാനി പ്രവിശ്യയിലെ കബ്ലലാൻ ആണ് പ്രഭവകേന്ദ്രം. ഫിലിപ്പീൻസിന്‍റെ തെക്കൻ ദ്വീപായ മിൻഡാനാവോയിലെ ജനറൽ സാന്റോസ് സിറ്റിയുടെ തീരത്താണ് ഭൂകമ്പം ഉണ്ടായത്. പിന്നാലെ സുനാമിയും ഉണ്ടായി.

ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 38 ഓളം കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ തീരപ്രദേശങ്ങളിൽ നിന്നടക്കം മറ്റുന്നുണ്ട്. ഇന്തോനേഷ്യൻ, മലേഷ്യൻ തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com