പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി പാക് പൊലീസ്; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു|Video

പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷൻ സംഭവത്തെ അപലപിച്ചിട്ടുണ്ട്.
Police attacks Pak journalists over pok protest

പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി പാക് പൊലീസ്; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു|Video

Updated on

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ നാഷണൽ പ്രസ് ക്ലബിൽ പരിശോധന നടത്തി പൊലീസ്. പരിശോധനയ്ക്കിടെ പൊലീസുകാർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുന്ന ചിത്രങ്ങളും വിഡിയോയും പുറത്തു വന്നിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ആസാദ് ജമ്മു ആൻഡ് കശ്മീർ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി(ജിഎഎസി) കലാപത്തിന് ആഹ്വാനം ചെയ്തത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ തേടിയാണ് ഇസ്ലാമാബാദിലെ പ്രസ് ക്ലബിൽ പരിശോധന നടത്തിയത്.

പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള പ്രക്ഷോഭകാരികൽ പ്രസ് ക്ലബിനു മുൻപിൽ സമരം ചെയ്യുന്നതിനിടയിലാണ് പൊലീസിന്‍റെ അതിക്രമം. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷൻ സംഭവത്തെ അപലപിച്ചിട്ടുണ്ട്. വിശദീകരണവും തേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com