മാർപാപ്പ ആശുപത്രി വിട്ടു; രണ്ടാഴ്ച വിശ്രമം

ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും പോപ്പ് പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്
Pope Francis discharged from hospital
ഫ്രാൻസിസ് മാർപാപ്പഫയൽ ഫോട്ടൊ‌
Updated on

വത്തിക്കാൻ സിറ്റി:ദീർഘകാലമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഫ്രാൻസിസ് മാർപാപ്പ ആരോഗ്യം മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലായിരിക്കും അദ്ദേഹം തുടരുക. പോപ്പിന് രണ്ടു മാസം പൂർണ വിശ്രമമാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.

ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും പോപ്പ് പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്.ശ്വാസ കോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പോപ്പ്.

88 കാരനായ ഫ്രാൻസിസ് മാർപാപ്പ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രണ്ടു വർഷത്തിനിടെ നിരവധി തവണ ഇൻഫ്ലുവൻസയുൾപ്പെടെ അദ്ദേഹത്തെ ബാധിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com