ഡയാനയുടെ ആഭരണങ്ങളൊന്നും മേഗന് നൽകരുതെന്ന് വിലക്കിയത് വില്യം രാജകുമാരൻ

സഹോദരങ്ങൾക്കിടയിൽ പുകഞ്ഞു കൊണ്ടിരുന്ന അകൽച്ചയുടെ കഥകളുമായി വീണ്ടും എത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഔദ്യോഗിക എഴുത്തുകാരനായ റോബ് ജോബ്സൺ.
ഡയാനയുടെ ആഭരണങ്ങളൊന്നും മേഗന് നൽകരുതെന്ന് വിലക്കിയത് വില്യം രാജകുമാരൻ
ഡയാനയുടെ ആഭരണങ്ങളൊന്നും മേഗന് നൽകരുതെന്ന് വിലക്കിയത് വില്യം രാജകുമാരൻ
Updated on

ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യയും നടിയുമായ മേഗനും കൊട്ടാരം ഉപേക്ഷിച്ചു പോന്നതു മുതൽ ബക്കിങ്ഹാം കൊട്ടാരത്തിലെ ഉൾപ്പോര് നാട്ടുകാർക്കിടയിലെ ചർച്ചാവിഷയമായി മാറിയിരുന്നു. ഇപ്പോഴിതാ സഹോദരങ്ങൾക്കിടയിൽ പുകഞ്ഞു കൊണ്ടിരുന്ന അകൽച്ചയുടെ കഥകളുമായി വീണ്ടും എത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഔദ്യോഗിക എഴുത്തുകാരനായ റോബ് ജോബ്സൺ. കിരീടാവകാശിയായ വില്യം രാജകുമാരൻ സ്വന്തം അമ്മയായ ഡയാന രാജകുമാരി അണിഞ്ഞിരുന്നിരുന്ന ആഭരണങ്ങളിൽ ഒന്നു പോലും ഹാരിയുടെ ഭാര്യ മേഗനു നൽകരുതെന്ന് വിലക്കിയിരുന്നുവെന്നാണ് റോബ് തന്‍റെ പുതിയ പുസ്തകമായ കാതറിൻ , ദി പ്രിൻസസ് ഒഫ് വെയിൽസ് എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഹാരിയും മേഗനും തമ്മിലുള്ള ബന്ധത്തോട് പണ്ടു മുതലേ വില്യമിനും കേറ്റിനും താത്പര്യമുണ്ടായിരുന്നില്ലെന്നും റോബ് എഴുതിയിട്ടുണ്ട്.

ഹാരിയു വില്യമും തമ്മിലുള്ള ബന്ധത്തിൽ വിവാഹത്തിനു മുൻപേ പോറലുകൾ വീണിരുന്നു. വിവാഹത്തോടെ അതു പൂർണമായ അകൽച്ചയിലെത്തി. ഹാരിയും മേഗനുമായുള്ള ബന്ധം അതിവേഗമാണ് വിവാഹത്തിലെത്തിയത്. എന്നാൽ മേഗന് രാജകീയ ജീവിതവുമായി ചേർന്നു പോകുന്നതിനായി അൽപം സമയം കൊടുക്കണമെന്ന് വില്യം ഹാരിയോട് പറഞ്ഞിരുന്നു. എന്നാൽ ഹാരിക്കത് മേഗനെ അപമാനിക്കുന്നതായാണ് തോന്നിയതെന്നും റോബ് എഴുതിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയോട് ഡയാന രാജകുമാരി ധരിച്ചിരുന്ന ആഭരണങ്ങളിൽ ഒന്നു പോലും മേഗന് നൽകരുതെന്ന് ചട്ടം കെട്ടിയിരുന്നതും വില്യം ആയിരുന്നു. എന്നാൽ കേറ്റ് മിഡിൽറ്റണിന് ഇതിൽ ചില ആഭരണങ്ങൾ ധരിക്കാൻ അനുവാദം ലഭിച്ചിരുന്നു. കൊട്ടാരത്തിലെ മുൻഗണന പ്രകാരമാണ് ഇത്തരത്തിൽ അനുവാദം നൽകിയിരുന്നത്.

വിവാഹം കഴിഞ്ഞിട്ടും കൊട്ടാരത്തിലെ പെരുമാറ്റച്ചടങ്ങൾക്കൊന്നും മേഗൻ വലിയ വില നൽകിയിരുന്നില്ല. ഒരിക്കൽ സ്വന്തം ലിപ് ഗ്ലോസ് എടുക്കാൻ മറന്ന മേഗൻ കേറ്റിനോട് ലിപ് ഗ്ലോസ് കടം ചോദിച്ചു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും മനസ്സില്ലാ മനസോടെ കേറ്റ് തന്‍റെ ലിപ് ഗ്ലോസ് മേഗന് നൽകി. എന്നാൽ അൽപം ലിപ് ഗ്ലോസ് വിരലിൽ എടുത്ത് ചുണ്ടിൽ പുരട്ടിയ മേഗനെ കണ്ട് കേറ്റ് അതൃപ്തിയോടെ മുഖം ചുളിച്ചുവെന്നും റോബ് എഴുതിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com