കൊട്ടാരം തകർത്തു; ലോകം ഉറ്റു നോക്കുന്നു ഖമീനി എവിടെ?

സ്ഫോടനത്തിൽ ഖമീനിയുടെ കൊട്ടാരം പൂർണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്.
Punishment for Zionist enemy will continue: Ayatollah Ali Khamenei
ആയത്തുള്ള അലി ഖമീനിFile photo
Updated on

ടെൽ അവീവ്: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുളഅള അലി ഖമീനി എവിടെയെന്ന ചോദ്യം ഉയരുന്നു. ടെഹ്റാനിൽ പകൽ വെളിച്ചത്തിൽ യുഎസ് ആക്രമണം നടത്തിയിരുന്നു. നഗരത്തിനു നടുക്കുള്ള ഖമീനിയുടെ ഓഫിസിനരികിലും സ്ഫോടനം നടന്നിട്ടുണ്ട്. സ്ഫോടനത്തിൽ ഖമീനിയുടെ കൊട്ടാരം പൂർണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം സ്ഫോടനത്തിന്‍റെ സമയത്ത് ഖമീനി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നുവെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഖമീനിയെ ലക്ഷ്യമാക്കിയാണ് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണമെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com