

നരേന്ദ്ര മോദി, വ്ലാദിമിർ പുടിൻ, ഡോണൾഡ് ട്രംപ്
മോസ്കോ: യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ശ്രമങ്ങളിൽ പങ്കാളികളായ രാഷ്ട്ര നേതാക്കൾക്ക് നന്ദി പറഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. 30 ദിവസത്തെ വെടിനിർത്തൽ കരാർ തത്വത്തിൽ അംഗീകരിച്ചതിനു പിന്നാലെയാണ് പുടിന്‍റെ നന്ദിപ്രകടനം.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ്, ബ്രസീൽ പ്രസിഡന്‍റ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് എന്നിവർക്കെല്ലാം നന്ദി. മഹത്തായ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും പുടിൻ കൂട്ടിച്ചേർത്തു.
എന്നാൽ കരാറിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പുടിൻ വ്യക്തമാക്കി. കരാറിനോട് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കിയും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.