"ചർച്ചയ്ക്കുള്ള മേശ ഉപേക്ഷിച്ചിട്ടില്ല, യുദ്ധക്കളത്തിൽ നിന്നും പിൻവാങ്ങിയിട്ടുമില്ല"

നിലപാടു വ്യക്തമാക്കി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ
Iranian President  Masoud Pezeshkian

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ

Updated on

ടെഹ്റാൻ: ഇസ്രയേലുമായി ഇന്നു രാവിലെ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയതിനു പിന്നാലെ അമെരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയിട്ടില്ലെന്ന നിർണായക പ്രഖ്യാപനവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. എക്സ് പ്ലാറ്റ് ഫോമിൽ പങ്കു വച്ച ഔദ്യോഗിക കുറിപ്പിലാണ് അദ്ദേഹം ഇറാന്‍റെ നയം വ്യക്തമാക്കിയത്. തങ്ങൾ ചർച്ചയ്ക്കുള്ള മേശ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്‍റ് അതോടൊപ്പം തന്നെ തങ്ങൾ യുദ്ധക്കളത്തിൽ നിന്നും പിൻവാങ്ങിയിട്ടില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

നയതന്ത്രവും പ്രതിരോധവുമാണ് ഒരു രാജ്യത്തിന്‍റെ ശക്തിയുടെ രണ്ടു ചിറകുകളെന്ന് അദ്ദേഹം തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ മുൻഗണന രാജ്യത്തിന്‍റെ സുരക്ഷയും ജനങ്ങളുടെ സമാധാനവുമാണെന്നും ഒരടി പോലും പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലുമായുള്ള സൈനിക സംഘർഷം കനത്തു നിൽക്കുമ്പോഴും യുഎസുമായുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാൻ ഇപ്പോഴും തയാറാണെന്ന വ്യക്തമായ സൂചനയാണ് പ്രസിഡന്‍റിന്‍റെ ഈ വാക്കുകൾ നൽകുന്നത്.

logo
Metro Vaartha
www.metrovaartha.com