മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

പോപ്പിനെതിരേയുള്ള ട്രംപിന്‍റെ വാക്കുകൾ നിരാശാജനകമെന്ന് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി
Archbishop Paul S. Coakley says Trump's words against the Pope are disappointing

പോപ്പിനെതിരേയുള്ള ട്രംപിന്‍റെ വാക്കുകൾ നിരാശാജനകമെന്ന് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി

file photo

Updated on

ന്യൂയോർക്ക്: ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കെതിരേ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎസ് ബിഷപ്പുമാരുടെ സമിതി(USCCB) രംഗത്ത്. മാർപ്പാപ്പ ട്രംപിന്‍റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് ബിഷപ്പുമാർ ഓർമിപ്പിച്ചു. പോപ്പിനെതിരേയുള്ള ട്രംപിന്‍റെ വാക്കുകൾ നിരാശാജനകമെന്ന് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി പ്രതികരിച്ചു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്‍റെ പ്രതിപുരുഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാർപ്പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ "ദുർബലൻ" ആണെന്നും "തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നു " എന്നും ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. അമെരിക്കൻ പ്രസിഡന്‍റിനെ വിമർശിക്കുന്ന ഒരു മാർപ്പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ട്രംപ് തന്നെത്തന്നെ ക്രിസ്തുവിനെപ്പോലെ ചിത്രീകരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് ആഗോളതലത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. എന്നാൽ താനൊരു റെഡ് ക്രോസ് പ്രവർത്തകനായാണ് അതിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ട്രംപിന്‍റെ വിശദീകരണം.

ഏപ്രിൽ 13 ന് മിനസോട്ടയിലെ വിനോന-റോച്ചസ്റ്റർ രൂപതയുടെ ബിഷപ്പ് റോബർട്ട് ഇ. ബാരൺ, പോപ്പിനെക്കുറിച്ചുള്ള ട്രംപിന്‍റെ പ്രസ്താവനകളെ "തികച്ചും അനുചിതവും അനാദരവു നിറഞ്ഞതും" എന്ന് വിശേഷിപ്പിച്ചു കൊണ്ട് എക്സിൽ പ്രതികരിച്ചു

"It is the prerogative of the pope to clarify Catholic doctrine and the principles that govern the moral life," Bishop Robert E. Barron said.

"കത്തോലിക്കാ സിദ്ധാന്തവും ധാർമ്മിക ജീവിതത്തെ നിയന്ത്രിക്കുന്ന തത്വങ്ങളും വ്യക്തമാക്കുക എന്നത് പോപ്പിന്‍റെ പ്രത്യേകാവകാശമാണ്," ബിഷപ്പ് റോബർട്ട് ഇ. ബാരൺ

file photo

"കത്തോലിക്കാ സിദ്ധാന്തവും ധാർമ്മിക ജീവിതത്തെ നിയന്ത്രിക്കുന്ന തത്വങ്ങളും വ്യക്തമാക്കുക എന്നത് പോപ്പിന്‍റെ പ്രത്യേകാവകാശമാണ്," എന്ന് ട്രംപിനെ അനുസ്മരിപ്പിച്ച ബിഷപ്പ് ബാരൺ "ആ തത്വങ്ങളുടെ മൂർത്തമായ പ്രയോഗത്തിന്‍റെ കാര്യത്തിൽ , നല്ല മനസ്സുള്ള ആളുകൾക്ക് വിയോജിക്കാം, വിയോജിക്കാം." എന്നും കൂട്ടിച്ചേർത്തു

ട്രംപുമായി ഒരു തർക്കത്തിനു താനില്ലെന്നും അദ്ദേഹത്തിന്‍റെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നുമായിരുന്നു മാർപ്പാപ്പയുടെ പ്രതികരണം.ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണിയെ മാർപ്പാപ്പ കഴിഞ്ഞയാഴ്ച അപലപിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. നിലവിൽ വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com