പിക്കാക്സ് പർവതത്തിൽ രഹസ്യ ആണവ സമുച്ചയമില്ല: ഇറാൻ

പിക്കാക്സ് പർവതം ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ നിഷേധിച്ച് ഇറാൻ
No secret nuclear complex at Pickaxe Mountain: Iran

പിക്കാക്സ് പർവതത്തിൽ രഹസ്യ ആണവ സമുച്ചയമില്ല: ഇറാൻ

Updated on

ഇറാന്‍റെ മധ്യഭാഗത്തുള്ള പിക്കാക്സ് പർവത മേഖലയിലെ ഭൂഗർഭ രഹസ്യ ആണവ സമുച്ചയം ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ അങ്ങനെയൊരു ആണവ സമുച്ചയം ഇല്ലെന്ന നിഷേധവുമായി ഇറാൻ.

ആണവ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത കൊളാങ് കൗഹിൽ വാഷിങ്ടൺ അമിത ശ്രദ്ധ നൽകുന്നത് ഇറാനെതിരേയുള്ള ആക്രമണം, നാശം, അട്ടിമറി എന്നിവയ്ക്കുള്ള കെട്ടിച്ചമച്ച ഒരു കാരണം മാത്രമാണ് എന്നാണ് ഇറാനിയൻ വിദേശകാര്യമന്ത്രി എസ്മയിൽ ബഗായ് എക്സിൽ കുറിച്ചത്.

June 15, 2026, photo from Planet Labs PBC shows Iran's Natanz nuclear enrichment facility at the top right and construction on Pickaxe Mountain directly south of it.

ജൂൺ 15, 2026, പ്ലാനറ്റ് ലാബ്സ് പിബിസിയിൽ നിന്നുള്ള ഫോട്ടോയിൽ മുകളിൽ വലതുവശത്ത് ഇറാന്റെ നടാൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രവും അതിന്റെ തെക്ക് നേരിട്ട് പിക്കാക്സ് പർവതത്തിലെ നിർമ്മാണവും കാണിക്കുന്നു.

(AP via Planet Labs PBC)

യുഎന്നിന്‍റെ ആണവ നിരീക്ഷണ സംഘത്തിനു മുന്നിൽ ഇറാന്‍റെ ആണവ പ്രവർത്തനങ്ങൾ പൂർണമായും പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പിക്കാക്സ് പർവത മേഖലയിൽ ആക്രമണം നടത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. എന്നാലിതു വരെ യുഎസ് ഈ ഭീഷണിയുമായി മുന്നോട്ടു പോയിട്ടില്ല.

2025ൽ വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നിവയുൾപ്പടെയുള്ള യുഎസ് മാധ്യമങ്ങൾ കൊളാങ് പർവതത്തിലെ ഒരു രഹസ്യ ഭൂഗർഭ ആണവ സ്ഥലത്ത് ഇറാൻ നിർമാണം ത്വരിതപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. അത് ടെഹ്റാൻ അന്നു നിഷേധിച്ചു. 2025 ജൂണിൽ ഒരു ഹ്രസ്വ യുദ്ധത്തിനിടെ യുഎസ് ബോംബെറിഞ്ഞ ഇറാന്‍റെ നതാൻസ് ആണവ കേന്ദ്രത്തിനടുത്തായിട്ടാണ് ഈ പർവതം.

logo
Metro Vaartha
www.metrovaartha.com