അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം

യുഎസിൽ ഹീറ്റ് ഇൻഡക്സ് 106 ഡിഗ്രി ഫാരൻ ഹീറ്റ് മുതൽ 113 ഡിഗ്രി ഫാരൻ ഹീറ്റ് വരെ!
 America is burning...
Heat wave disrupts national celebrations

യുഎസിൽ ഹീറ്റ് ഇൻഡക്സ് 106 ഡിഗ്രി ഫാരൻ ഹീറ്റ് മുതൽ 113 ഡിഗ്രി ഫാരൻ ഹീറ്റ് വരെ!

Updated on

ഉഷ്ണതരംഗം മൂലം ഏകദേശം 98,000 വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തി വച്ച് വടക്കു പടിഞ്ഞാറൻ ക്വീൻസ് മേഖല

വാഷിങ്ടൺ: അമെരിക്കയിലെ മിഡ് വെസ്റ്റിലും തെക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ തീരപ്രദേശങ്ങളിലും അഗ്നിവർഷവുമായി ഉഷ്ണതരംഗം. ജനജീവിതത്തിനു തന്നെ ഭീഷണിയാകും വിധത്തിലാണ് ഇവിടെ ഉഷ്ണതരംഗത്തിന്‍റെ കാഠിന്യം. കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് വാഷിങ്ടണിൽ ദേശീയാഘോഷങ്ങൾ തടസപ്പെട്ടു.

ന്യൂയോർക്കിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ നിർദേശവുമായി അധികൃതർ രംഗത്തെത്തി. രണ്ടു ഡസനിലധികം സംസ്ഥാനങ്ങളെ അതിശക്തമായ ഉഷ്ണതരംഗം ബാധിച്ചു. അപകടകരമായ ചൂടു മൂലം വിവിധ ആഘോഷപരിപാടികളും ഗതാഗത സേവനങ്ങളും തടസപ്പെട്ടു. വടക്കു കിഴക്കൻ മേഖലയിൽ അമിത ചൂടു കാരണം 24ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കേണ്ടി വന്നു.

വാഷിങ്ടണ്‍ ഡി.സിയിലെ നാഷണല്‍ മാളില്‍ നടക്കുന്ന ഗ്രേറ്റ് അമേരിക്കന്‍ സ്റ്റേറ്റ് ഫെയര്‍ അപകടകരമായ ചൂടിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. നാഷണൽ മാളിൽ വെള്ളിയാഴ്ച 44 പേർക്ക് ഉഷ്ണതരംഗ ബാധയേറ്റ് ചികിത്സ നൽകേണ്ടി വന്നു. വാഷിങ്ടൺ ഡിസിയിൽ വെള്ളിയാഴ്ച ഹീറ്റ് ഇൻഡക്സ് 113 ഡിഗ്രി ഫാരൻ ഹീറ്റിലെത്തി. തിങ്കളാഴ്ച മിഡ് വെസ്റ്റ് മേഖലയിൽ ആരംഭിച്ച ഉഷ്ണ തരംഗം പിന്നീട് കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിച്ചു.

വ്യാഴാഴ്ച ഫിലാഡൽഫിയയിൽ ഹീറ്റ് ഇൻഡക്സ് 110 ഡിഗ്രി ഫാരൻ ഹീറ്റിലും വാഷിങ്ടൺ ഡിസിയിൽ 111 ഡിഗ്രി ഫാരൻ ഹീറ്റിലും എത്തി. ന്യൂയോർക്ക് നഗരത്തിൽ വ്യാഴാഴ്ച ഹീറ്റ് ഇൻഡക്സ് 106 ഡിഗ്രി ഫാരൻഹീറ്റിലെത്തി. സെൻട്രൽ പാർക്കിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റ് രേഖപ്പെടുത്തി. 2012നു ശേഷം ആദ്യമായാണ് ഇവിടെ താപനില മൂന്നക്കത്തിൽ എത്തുന്നത്.

യുഎസിലും കറന്‍റ് കട്ട്!

അതിശക്തമായ ചൂടും വൈദ്യുതിയുടെ ആവശ്യകതയും മൂലം ഉപകരണങ്ങളിൽ തകരാർ ഉണ്ടായതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ക്വീൻസിലെ ഏകദേശം 98,000 വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് ഇപ്പോൾ.

logo
Metro Vaartha
www.metrovaartha.com