നേപ്പാളിൽ വീണ്ടും ഹിമപാതം

പർവതാരോഹകർ ഉൾപ്പടെ പത്തു പേരെ കാണാതായി
Avalanche in Nepal again.

നേപ്പാളിൽ വീണ്ടും ഹിമപാതം

Updated on: 

പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലങ് ഹിമാൽ പർവത ബേസ് ക്യാംപിലുണ്ടായ ഹിമപാതത്തിൽ പർവതാരോഹകർ ഉൾപ്പടെ പത്തു പേരെ കാണാതായി. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നാലു ദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞു വീഴ്ചയും രാജ്യത്ത് പ്രളയത്തിനും ഉരുളു പൊട്ടലിനും കാരണമായിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തി വയ്ക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകി. കനത്ത മഴയിൽ വിവിധ ജില്ലകളിലെ നദികൾ കവിഞ്ഞൊഴുകുന്നത് പ്രളയ ഭീഷണി സൃഷ്ടിക്കുന്നു.

രൂപന്ദേഹി ജില്ലയിൽ തിനൗ നദി കവിഞ്ഞൊഴുകി നിരവധി വീടുകൾ ഒലിച്ചു പോകുകയും ധാരാളം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നദീ തീരങ്ങളിൽ നിന്ന് ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ചിറ്റ്വാൻ, കർണാലി മേഖലകളിലും പ്രധാന നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്.

കഴിഞ്ഞ ഓഗസ്റ്റ് 26 നുണ്ടായ പ്രളയ ദുരന്തത്തിൽ നിന്ന് നേപ്പാൾ ഇനിയും പൂർണമായി മുക്തമായിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം മുൻപുണ്ടായ ദുരന്തത്തിൽ 1453 പേർ മരണപ്പെടുകയും 5,285 പേരെ കാണാതാകുകയും ചെയ്തിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

logo
Metro Vaartha
www.metrovaartha.com