തിരിച്ചടിക്കും; യൂറോപ്പിന് ഇറാന്‍റെ മുന്നറിയിപ്പ്

ജർമനി, ഇറ്റലി, ഫ്രാൻസ്, സൈപ്രസ്, റൊമാനിയ, അൽബേനിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഇറാന്‍റെ മുന്നറിയിപ്പിൽ ആശങ്കയിലാണ്.
Iran warns Europe it will retaliate

തിരിച്ചടിക്കും; യൂറോപ്പിന് ഇറാന്‍റെ മുന്നറിയിപ്പ്

Updated on: 

ടെഹ്‌റാൻ: തങ്ങൾക്കെതിരേ ആക്രമണത്തിനു യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക താവളങ്ങൾ ഉപയോഗിച്ചാൽ, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. അതേ സൈനികത്താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മൊഹ്‌സെൻ റെസായി മുന്നറിയിപ്പു നൽകി. അമെരിക്കൻ വൻകര ഇറാനിൽ നിന്ന് 11,000 കിലോമീറ്ററിലധികം അകലെയായതിനാലാണ് 3,000 കിലോമീറ്ററിലധികം ദൂരെയുള്ള യൂറോപ്പിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന ഭീഷണി. നേരത്തെ ഇറാൻ പാർലമെന്‍റിലെ ദേശീയ സുരക്ഷാ സമിതി അംഗം അഹമ്മദ് ബക്ഷായേഷ് അർദസ്താനിയും കഴിഞ്ഞ ഫെബ്രുവരി 28ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

ഇറാന്‍റെ ഭീഷണിയെത്തുടർന്ന് ബ്രിട്ടനിലെ ആർഎഎഫ് മിൽഡൻഹാൾ വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന ഒൻപത് യുഎസ് കെസി-135 ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളടക്കം മാറ്റി. ജർമനി, ഇറ്റലി, ഫ്രാൻസ്, സൈപ്രസ്, റൊമാനിയ, അൽബേനിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഇറാന്‍റെ മുന്നറിയിപ്പിൽ ആശങ്കയിലാണ്.