ടെഹ്റാനിൽ സ്ഫോടനപ്പെരുമഴ പെയ്ത് യുഎസ്

ഇറാനിൽ നിന്ന് വന്ന മിസൈലുകളെ ഫലപ്രദമായി തടഞ്ഞതായി സിറിയൻ സ്റ്റേറ്റ് ടിവി,സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സ്ഫോടനങ്ങൾ
US rains down explosives on Tehran

ടെഹ്റാനിൽ സ്ഫോടനപ്പെരുമഴ പെയ്ത് യുഎസ്

social media

Updated on

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ഉള്ള ഒത്തു തീർപ്പ് നീക്കങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ മറുവശത്ത് ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി യുഎസ്.ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലും സമീപ നഗരങ്ങളിലും വൻ സ്ഫോടനപരമ്പരകൾ നടന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സ്ഫോടനങ്ങളുണ്ടായി. ഇതിനിടെ ഇറാനിൽ നിന്ന് വന്ന മിസൈലുകളെ ഫലപ്രദമായി തടഞ്ഞതായി സിറിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. ഇറാനിൽ നിന്നു വന്ന ഏഴു ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും ബുധനാഴ്ച യുഎസ് സമയം പുലർച്ചയോടെ തകർക്കുമെന്ന ട്രംപിന്‍റെ ഭീഷണി മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇറാനെതിരേ ശക്തമായ ആക്രമണം നടത്തുമെന്ന ട്രംപിന്‍റെ പ്രതികരണം ഉണ്ടായത്.

ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാന കരാറിൽ ഒപ്പിടാൻ ഇറാനു നൽകിയ പത്തു ദിവസത്തെ സമയം ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. എന്നാൽ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച വൈകിട്ട് തള്ളി. ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ നീക്കം.

logo
Metro Vaartha
www.metrovaartha.com