കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് റിപ്പോർട്ടിങ്ങ്; ഒഴുക്കിൽ പെട്ട് മാധ്യമപ്രവർത്തകൻ |Video

മാധ്യമപ്രവർത്തകൻ ഒഴുക്കിൽ പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
reporter is swept away live broadcast while covering the floods in neck-deep water

കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് റിപ്പോർട്ടിങ്ങ്; ഒഴുക്കിൽ പെട്ട് മാധ്യമപ്രവർത്തകൻ|Video

Updated on

റാവൽപിണ്ടി: കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്ന് തത്സമയ റിപ്പോർട്ടിങ് നടത്തിയ മാധ്യമപ്രവർത്തകൻ ഒഴുക്കിൽ പെട്ടു. പാക്കിസ്ഥാനിലാണ് സംഭവം. മാധ്യമപ്രവർത്തകൻ ഒഴുക്കിൽ പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കനത്ത മഴയെത്തുടർന്ന് പാക്കിസ്ഥാനിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. രൂക്ഷമായ മഴക്കെടുതിയിൽ 50ൽ പരം പേരാണ് മരിച്ചത്.

ചാഹൽ അണക്കെട്ടിന് സമീപം വെള്ളം കയറിയ പ്രദേശത്തു നിന്നാണ് മാധ്യമപ്രവർത്തകൻ സാഹസിക റിപ്പോർട്ടിങ് നടത്തിയത്. ഒഴുക്ക് ശക്തമായതോടെയാണ് മാധ്യമപ്രവർത്തകൻ ഒഴുക്കിൽ പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com