ഷെയ്ഖ് ഹസീന ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

തനിക്ക് ധാക്കയിലേക്ക് തിരിച്ചുവരാനായി വിമാനം ഏർപ്പാടാക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനോട് ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിൽ ഹസീന ആവശ്യപ്പെട്ടു
Sheikh Hasina

ഷെയ്ഖ് ഹസീന

Updated on: 

ന്യൂഡൽഹി: ഇന്ത്യയിൽ രാഷ്ട്രീയഅഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ വിജയം നേടിയ വിക്റ്ററി ഡേ ആഘോഷിക്കുന്ന ഡിസംബർ 16ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് അവരുടെ വക്താവ് സൈദ് മുസമ്മെൽ അലി പ്രസ്താവനയിൽ അറിയിച്ചു.

2024 ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിൽ രാഷ്ട്രീയഅഭയം തേടിയെത്തിയത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഹസീനയുടെ 15 വർഷത്തെ ഭരണം അവസാനിച്ചതോടെ അവർ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

തനിക്ക് ധാക്കയിലേക്ക് തിരിച്ചുവരാനായി വിമാനം ഏർപ്പാടാക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനോട് ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിൽ ഹസീന ആവശ്യപ്പെട്ടു.

അതേസമയം, ഹസീന തിരിച്ചുപോകുന്നതിനോട് ഇന്ത്യയ്ക്ക് താൽപര്യമില്ലെന്നാണ് വിവരം. ഹസീനയെ വിചാരണ ചെയ്യണമെന്നും അതിനായി അവരെ വിട്ടുനൽകണമെന്നുമാണ് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.