കൊറിയയിൽ 122 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ജനങ്ങൾ ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും അഭയം പ്രാപിക്കുന്നു
 Korea records highest temperature in 122 years

കൊറിയയിൽ 122 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില

Updated on

കൊറിയൻ ഉപദ്വീപിൽ റെക്കോർഡ് ഉഷ്ണതരംഗം വ്യാപിക്കുന്നു. അടിയന്തര നടപടികൾ വിപുലീകരിച്ച് അധികൃതർ. 122 വർഷത്തെ കാലാവസ്ഥാ നിരീക്ഷണത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായ 42. 5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ദക്ഷിണ കൊറിയൻ കാലാവസ്ഥാ ഏജൻസി.

ഈ ആഴ്ച ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില കൂടുതൽ ഉയരാൻ സാധ്യതയുള്ളതായും പ്രവചനം. ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലയിൽ മുമ്പു കേന്ദ്രീകരിച്ചിരുന്ന കടുത്ത ചൂട് സിയോൾ മെട്രോ പൊളിറ്റൻ പ്രദേശത്തേയ്ക്കും മറ്റു പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നതായി കാലാവസ്ഥാ ഏജൻസി തിങ്കളാഴ്ച വെളിപ്പെടുത്തി.

People splash water in an outdoor swimming pool along the Han River during a tropical night in Seoul, South Korea, July 31, 2026.

2026 ജൂലൈ 31-ന് ദക്ഷിണ കൊറിയയിലെ സിയോളിൽ ഒരു ഉഷ്ണമേഖലാ രാത്രിയിൽ ഹാൻ നദിക്കരയിലുള്ള ഒരു ഔട്ട്ഡോർ നീന്തൽക്കുളത്തിൽ ആളുകൾ വെള്ളം തെറിപ്പിക്കുന്നു

credit: Kim Soo-hyeon/Reuters

രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലേയ്ക്ക് (104 ഡിഗ്രി ഫാരൻഹീറ്റ്) അടുക്കുന്നതായും പ്യോങ് യാങിൽ തുടർച്ചയായ അഞ്ചാമത്തെ ഉഷ്ണമേഖലാ രാത്രിയാണെന്നും ഉത്തര കൊറിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറിയൻ രോഗനിയന്ത്രണ പ്രതിരോധ ഏജൻസിയുടെ ഞായറാഴ്ചത്തെ ഡാറ്റ പ്രകാരം മേയ് പകുതി മുതൽ14 പേർ മരിക്കുകയും 1880 പേർക്ക് ചൂടു മൂലമുള്ള അസുഖങ്ങൾ അനുഭവപ്പെടുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com