ഹൈദരാബാദിലെ റോഡിന് യുഎസ് പ്രസിഡന്റിന്റെ പേര്; നന്ദി അറിയിച്ച് ട്രംപ്

ഹൈദരാബാദില്‍ യുഎസ് കോണ്‍സുലേറ്റിനു തൊട്ടടുത്തുള്ള റോഡിനാണ് 'ഡോണള്‍ഡ് ട്രംപ് അവന്യൂ' എന്ന പേര് നല്‍കിയത്‌
Telangana Deputy Chief Minister Mallu Bhatti Wickramaraksa and US Ambassador to India Sergio Gore unveil the road naming ceremony for Donald Trump Avenue

തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്കയും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും ചേര്‍ന്നു ഡോണള്‍ഡ് ട്രംപ് അവന്യൂ എന്ന റോഡിന്റെ നാമകരണഫലം അനാച്ഛാദനം ചെയ്യുന്നു

Updated on

വാഷിങ്ടണ്‍: ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേര് നല്‍കിയതില്‍ നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് നന്ദി പ്രകടിപ്പിച്ചത്. ഹൈദരാബാദില്‍ യുഎസ് കോണ്‍സുലേറ്റിനു തൊട്ടടുത്തുള്ള റോഡിന് 'ഡോണള്‍ഡ് ട്രംപ് അവന്യൂ' എന്ന് തെലങ്കാന സര്‍ക്കാര്‍ പേരു നല്‍കിയിരുന്നു. ഇതാണ് ട്രംപിനെ സന്തോഷിപ്പിച്ചത്.

''ഇന്ത്യയിലെ ഹൈദരാബാദില്‍ പുതിയ ഡോണള്‍ഡ് ട്രംപ് അവന്യൂ. ഈ രീതിയില്‍ ആദരിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ്. നന്ദി''- ട്രംപ് കുറിച്ചു. ഈയാഴ്ചയാണ് തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്കയും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും ചേര്‍ന്നു റോഡിന്റെ നാമകരണഫലം അനാച്ഛാദനം ചെയ്യുന്ന ചിത്രവും ട്രംപ് പങ്കുവച്ചു.

അമെരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവയുടെ ഓഫീസുകള്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരിലുള്ള റോഡിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. അമെരിക്കയോടുള്ള ആദരസൂചകമായും യുഎസുമായുള്ള ബന്ധത്തില്‍ ഹൈദരാബാദിനു പ്രാധാന്യം വര്‍ധിക്കുന്നതിന്റെയും ഭാഗമായാണ് തെലങ്കാന സര്‍ക്കാര്‍ റോഡിന് ട്രംപിന്റെ പേര് നല്‍കിയത്.

logo
Metro Vaartha
www.metrovaartha.com