യുഎസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടു പോയി

സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം യുദ്ധഭൂമികളിൽ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ഷെല്ലി
 US journalist Shelley Kittleson kidnapped in Iraq

യുഎസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടു പോയി

credit: x

Updated on

ബാഗ്ദാദ്: പ്രമുഖ അമെരിക്കൻ മാധ്യമപ്രവർത്തകയായ ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇത്. വിദേശ മാധ്യമപ്രവർത്തക തട്ടിക്കൊണ്ടു പോകപ്പെട്ടതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടില്ല. ആയുധധാരികളായ സംഘം ഷെല്ലിയുടെ കാർ തടഞ്ഞു നിർത്തുകയും അവരെ മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങൾ അൽ അറേബ്യ ചാനൽ പുറത്തു വിട്ടു.

രണ്ടു കാറുകളിലായാണ് അക്രമിസംഘം എത്തിയത്. തട്ടിക്കൊണ്ടു പോയവരെ സുരക്ഷാസേന പിന്തുടരുന്നതിനിടെ കുറ്റവാളികളുടെ ഒരു വാഹനം മറിഞ്ഞു. ഈ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു. ഷെല്ലിയുമായി കാർ ബാഗ്ദാദിന്‍റെ തെക്കൻ മേഖലയിലേയ്ക്കാണ് നീങ്ങിയത്. ഇവർക്കായുള്ള തെരച്ചിൽ സൈന്യം ഊർജ്ജിതമാക്കി.

logo
Metro Vaartha
www.metrovaartha.com