ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലവുമായി റഷ്യ

റഷ്യയിലെ 10 പ്രവിശ്യകളിൽ നയം പ്രാബല്യത്തിൽ വന്നു.

മോസ്കോ: ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന പ്രഖ്യാപനവുമായി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു.

ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാർച്ചിൽ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. പക്ഷേ, അന്ന് മുതിർന്ന സ്ത്രീകൾക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ സ്കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയതോടെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.41 ആണ്. നിലവിലുള്ള ജനസംഖ്യ അതേ സ്തിതിയിൽ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവർ ആയിരക്കണക്കിനു വരും. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാൻ ഇടയാക്കുമെന്നതിനാൽ ഗർഭഛിദ്രത്തിനും വിലക്കു വീണു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com