മെലാനിയയുടെ നഗ്നവീഡിയോ പുറത്തു വിട്ട് റഷ്യൻ മാധ്യമം; വിമർശനമുയരുന്നു

ഡോണൾഡ് ട്രംപിന്‍റ ബോയിങ് 727 ജെറ്റിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.
russian media published nude video of melania trump
മെലാനിയയുടെ നഗ്നവീഡിയോ പുറത്തു വിട്ട് റഷ്യൻ മാധ്യമം; വിമർശനമുയരുന്നു
Updated on

യുഎസ് പ്രസിഡന്‍റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ട്രംപിന്‍റെ ഭാര്യ മെലാനിയയുടെ നഗ്ന വീഡിയോ പുറത്തു വിട്ട് റഷ്യൻ മാധ്യമം. റഷ്യ-12 നെറ്റ്‌വർക്കാണ് വീഡിയോ പുറത്തു വിട്ടത്. റഷ്യൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ചാനലാണിത്. 2000 ത്തിൽ ജിക്യും മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

ഡോണൾഡ് ട്രംപിന്‍റ ബോയിങ് 727 ജെറ്റിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ച വീഡിയോക്കെതിരേ വിമർശനം ഉയരുന്നുണ്ട്. റഷ്യ യുഎസിനെ പരിഹസിക്കുന്നുവെന്ന മട്ടിലുള്ള കമന്‍റുകൾ അനവധിയാണ്. അതേ സമയം ന്യൂഡ് ഫോട്ടോഷൂട്ടിനെക്കുറിച്ച് മെലാനിയ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യ ശരീരത്തിന്‍റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണെന്നും കലാകാരന്മാർ ശരീരത്തെ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യം അടയാളപ്പെടുത്താൻ ഉപയോഗിച്ചിരു്നനു എന്നും മെലാനിയ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com