
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്നതായി സുരക്ഷാ ജീവനക്കാർ കണ്ടതായാണ് റിപ്പോർട്ടുകൾ.
അതേസമയം, വാർത്ത സംബന്ധിച്ച് റഷ്യൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുടിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിടപ്പുമുറിയിൽ വീഴുന്ന ശബ്ദം കേട്ടാണ് ജീവനക്കാരെത്തിയതെന്നും ഉടൻ തന്നെ ഡോക്‌ടർമാരുടെ സംഘത്തെ എത്തിക്കുകയായിരുന്നുവെന്നുമാണ് വിവരം.