യുഎസ്-ഇറാൻ സമാധാന ചർച്ചകളുടെ പരാജയത്തിൽ നിരാശ രേഖപ്പെടുത്തി ജർമനി

യുദ്ധം അവസാനിച്ചാൽ പോലും അതിന്‍റെ പ്രത്യാഘാതങ്ങൾ ദീർഘകാലം ലോകം അനുഭവിക്കേണ്ടി വരുമന്ന മെർസിന്‍റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം കാണുന്നത്.
The international community is taking Mersin's warning very seriously that even if the war ends, the world will have to suffer its consequences for a long time.

യുദ്ധം അവസാനിച്ചാൽ പോലും അതിന്‍റെ പ്രത്യാഘാതങ്ങൾ ദീർഘകാലം ലോകം അനുഭവിക്കേണ്ടി വരുമന്ന മെർസിന്‍റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം കാണുന്നത്.

file photo

Updated on

വേണ്ടത്ര തയാറെടുപ്പുകളില്ലാതെയാണ് ഈ നയതന്ത്ര നീക്കം നടത്തിയതെന്ന് ആദ്യഘട്ടത്തിൽ തന്നെ തോന്നിയിരുന്നതായും ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ്

ബെർലിൻ: അമെരിക്കയും ഇറാനും തമ്മിൽ പാക്കിസ്ഥാനിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിൽ ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് നിരാശ രേഖപ്പെടുത്തി. ബെർലിനിൽ സംസാരിക്കവേ , ചർച്ചകൾ പരാജയപ്പെട്ടതിൽ തനിക്ക് അത്ഭുതമില്ലെന്നും ഈ നയതന്ത്ര നീക്കം വേണ്ടത്ര തയാറെടുപ്പുകളോടെയല്ല നടത്തിയതെന്ന് തുടക്കത്തിലേ തോന്നിയിരുന്നതായും മെർസ് പറഞ്ഞു.

സമാധാനത്തിലേയ്ക്കുള്ള വഴി അത്ര എളുപ്പമല്ലെന്നും യുദ്ധത്തിന്‍റെ ആഘാതം ആഗോള സമ്പദ് വ്യവസ്ഥയിൽ ഏറെക്കാലം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്രപരമായ പരിഹാരം മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്ന് ചാൻസലറുടെ വക്താവ് ബെർലിനിൽ വ്യക്തമാക്കി.

ചർച്ചകൾ വിജയിക്കുന്നതിൽ ജർമനിക്ക് വലിയ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോർമൂസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തെ ഇറാനുമേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു നീക്കമായിട്ടാണ് ജർമനി കാണുന്നത്.

കടലിടുക്ക് മുഴുവനായി അടയ്ക്കുന്നതിന് പകരം ഇറാന്‍റെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഉപരോധമെന്ന യുഎസ് സെൻട്രൽ കമാൻഡിന്‍റെ വിശദീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്പിലെ കരുത്തരായ ജർമനി സമാധാന ശ്രമങ്ങൾക്കായി മുന്നിലുണ്ടെങ്കിലും സ്ഥിതിഗതികൾ സങ്കീർണമാണന്നാണ് ചാൻസലറുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

യുദ്ധം അവസാനിച്ചാൽ പോലും അതിന്‍റെ പ്രത്യാഘാതങ്ങൾ ദീർഘകാലം ലോകം അനുഭവിക്കേണ്ടി വരുമന്ന മെർസിന്‍റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം കാണുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ ജർമനി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com