ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ബാങ്കുകൾ തകർന്നു

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു
Severe economic crisis in Iran

ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

Updated on

ടെഹ്റാൻ: യുദ്ധത്തെ തുടർന്ന് ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഇറാൻ കറൻസിയായ റിയാലിന്‍റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തതായാണ് വിവരം.

ബാങ്കിങ് മേഖലയുടെ തകർച്ച ഇറാന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതോടെ ഭക്ഷണസാധനങ്ങൾ, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാന സേവനങ്ങൾക്കും വില ക്രമാതീതമായി വർധിച്ചു.

ഇറാന്‍റെ കറൻസിയായ റിയാലിന്‍റെ മൂല്യം ഇടിഞ്ഞതോടെ ഇതിനെ നേരിടാൻ കേന്ദ്രബാങ്കിന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ‌ പുറത്തിറക്കേണ്ടി വന്നു. യുദ്ധം മൂലം നിരവധി ബിസിനസ് സ്ഥാപനങ്ങൾ പൂട്ടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com