ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണം; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് ഷെഹ്ബാസ് ഷെരീഫ്

ഇറാനു നേരെയുണ്ടായ ഇസ്രയേലിന്‍റെ ആക്രമണത്തിൽ പാക്കിസ്ഥാൻ അപലപിച്ചു
shahbaz sharif phone conversation with iran president

ഷെഹ്ബാസ് ഷെരീഫ്

Updated on

ഇസ്ലാമാബാദ്: പശ്ചിമേഷ‍്യയിൽ യുദ്ധം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി ഫോൺ മുഖേന ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഒരു മണിക്കൂർ നീണ്ടു നിന്ന ഫോൺ സംഭാഷണമാണ് ഇരുവരും നടത്തിയത്.

പാക്കിസ്ഥാൻ വിദേശകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിശദമായി ചർച്ച ചെയ്യുമെന്നും ഔദ‍്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇറാനു നേരെയുണ്ടായ ഇസ്രയേലിന്‍റെ ആക്രമണത്തിൽ പാക്കിസ്ഥാൻ അപലപിക്കുകയും പാക്കിസ്ഥാന്‍റെ പിന്തുണ ഇറാനെ അറിയിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com