ഷാർജയിൽ ജുമുഅ ഖുതുബ തത്സമയ വിവർത്തനം 40 ഭാഷകളിൽ ലഭ്യം

പ്രഭാഷണത്തിന്‍റെ കൃത്യവും, വേഗത്തിലുള്ളതുമായ തത്സമയ വിവർത്തനം മിൻബാർ ആപ്പിലൂടെ ലഭിക്കും.
sharjah Jumma live translation
ഷാർജയിൽ ജുമുഅ ഖുതുബ തത്സമയ വിവർത്തനം 40 ഭാഷകളിൽ ലഭ്യം
Updated on

ഷാർജ: ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് യുഎഇയിൽ ആദ്യമായി മിൻബർ ആപ്പ് വഴി 40 ആഗോള ഭാഷകളിൽ ജുമുഅ ഖുതുബയുടെ തത്സമയ വിവർത്തനം നൽകാനുള്ള സംരംഭം ആരംഭിച്ചു. ഷാർജയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ അൽ സൈഫിലെ അൽ മഗ്ഫിറ മസ്ജിദിലാണ് ഈ സംരംഭം ആരംഭിച്ചത്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗത്തിന് പ്രത്യേകിച്ച് അറബി സംസാരിക്കാത്തവർക്ക് ജുമുഅ ഖുതുബയുടെ സന്ദേശം എത്തിക്കാനുമുള്ള വകുപ്പിന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.

മതപരമായ കാര്യങ്ങളിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പ്രഭാഷണങ്ങളും മതോപദേശങ്ങളും ലഭ്യമാക്കാനുമുള്ള വകുപ്പിന്‍റെ നയത്തിന്‍റെ ഭാഗമാണിത്.

പ്രഭാഷണത്തിന്‍റെ കൃത്യവും, വേഗത്തിലുള്ളതുമായ തത്സമയ വിവർത്തനം മിൻബാർ ആപ്പിലൂടെ ലഭിക്കും. പള്ളികളിൽ മതപരമായ ധാരണയും സാംസ്കാരിക ആശയ വിനിമയവും വർധിപ്പിക്കാനിത് സഹായിക്കുന്നു.

ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ പ്ലാറ്റ്‌ഫോമുകളിൽ സൗജന്യമായി ലഭ്യമാകുന്ന മിൻബർ ആപ്പിന്‍റെ ഇംഗ്ലിഷ്, ഫ്രഞ്ച്, ഉർദു എന്നിവയുൾപ്പെടെ 40 ഭാഷകളിൽ നിന്ന് ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാൻ സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com