പാസ്പോർട്ടിന് അപേക്ഷിച്ച് ഷെയ്ഖ് ഹസീന; ഭീകരർക്ക് പാസ്പോർട്ട് നൽകില്ലെന്ന് വിദേശകാര്യ സഹമന്ത്രി

ഡിസംബറോടെ രാജ്യത്തേക്ക് തിരിച്ചു വരാനാണ് ഹസീനയുടെ ശ്രമം.
Sheikh Hasina seeks new passport, national identity card

ഷെയ്ഖ് ഹസീന

Updated on: 

ധാക്ക: ബംഗ്ലാദേശിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുതിയ പാസ്പോർട്ട്, ദേശീയ തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കു വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു. ഡിസംബറോടെ രാജ്യത്തേക്ക് തിരിച്ചു വരാനാണ് ഹസീനയുടെ ശ്രമം. 2024 ഓഗസ്റ്റിൽ ഉണ്ടായ ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ രാജ്യം വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത്. ഹസീനയെ കൈമാറ്റം ചെയ്യണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമ്മിഷൻ വഴിയാണ് ഹസീന പാസ്പോർട്ടിന് അപേക്ഷ നൽകിയിരിക്കുന്നതെന്ന് അവാമി ലീഗ് പാർട്ടി വ്യക്തമാക്കി.

ഹസീനയുടെ അപേക്ഷ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. ഹസീനയ്ക്ക് നിയമം പ്രകാരം പാസ്പോർട്ടിന് അപേക്ഷ നൽകാൻ അർഹതയുണ്ടോ, ശരിയായ രീതിയിലാണോ അപേക്ഷ നൽകിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.

എന്നാൽ ഹസീനയുടെ പാസ്പോർട്ട് അപേക്ഷ വിരോധാഭാസമാണെന്ന് വിദേശ കാര്യ സഹമന്ത്രി ഹുമയുൺ കോബിർ പറയുന്നു. അവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് അവരെ രാജ്യത്തെത്തിക്കുക. ഭീകരർക്ക് രാജ്യം പാസ്പോർട്ട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.