ഫൂഡ് ഫെസ്റ്റിനിടെ വെടിവയ്പ്പ്; സിയാറ്റിലിൽ 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

തിരക്കേറിയ പ്രദേശത്ത് വച്ച് ഏഴോ എട്ടോ പ്രാവശ്യം വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു.
Shooting during food fest; 2 killed, 5 injured in Seattle

ഫൂഡ് ഫെസ്റ്റിനിടെ വെടിവയ്പ്പ്; സിയാറ്റിലിൽ 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

Updated on

വാഷിങ്ടൺ: യുഎസിലെ സിയാറ്റിലിൽ ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സിയാറ്റിൽ സെന്‍ററിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. വർഷം തോറും നടത്തി വരുന്ന ബൈറ്റ് ഒഫ് സിയാറ്റിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്.

ഫെസ്റ്റിവലിൽ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. നൂറു കണക്കിന് പ്രാദേശിക കച്ചവടക്കാരാണ് ഭക്ഷ്യമേളയിൽ പങ്കാളികളായിരുന്നത്. തത്സമയ സംഗീത പരിപാടിയും ഒരുക്കിയിരുന്നു. തിരക്കേറിയ പ്രദേശത്ത് വച്ച് ഏഴോ എട്ടോ പ്രാവശ്യം വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു.

പരിഭ്രാന്തരായ ആളുകൾ ചിതറിയോടുന്നതിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിന്ന് മാറി നിൽക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിൽ സിയാറ്റിൽ മോണോ റെയിൽ അടച്ചിട്ടു.

logo
Metro Vaartha
www.metrovaartha.com