

പ്രതീകാത്മക ചിത്രം
അബുജ: നൈജീരിയയിൽ സംസ്കാര ചടങ്ങിനിടെ ഉണ്ടായ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. നോർത്ത്-സെൻട്രൽ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്താണ് സംഭവം.
ഒട്ടുക്പോ-നോബി സമുദായത്തിന്‍റെ സംസ്കാര ചടങ്ങിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല. നൈജീരിയയിലെ പ്രധാന ഭക്ഷ്യോത്പാദന സംസ്ഥാനമാണ് ബെന്യൂ. ഇടയൻമാരും കർഷകരും തമ്മിൽ ഇവിടെ സംഘർഷം പതിവാണ്. സംഭവത്തിൽ അന്താരാഷ്ട്ര സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ബെന്യൂ സംസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു.