

പ്രതീകാത്മക ചിത്രം
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ് നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. വടക്കന്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള നഗരമായ സ്റ്റേഡില്‍ തിങ്കളാഴ്ചയാണ് സംഭവം.
പ്രദേശത്ത് പൊലീസ് സംഘം പട്രോളിങ് നടത്തവേ അപ്രതീക്ഷിതമായി വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 50,000ത്തോളം ആളുകള്‍ വസിക്കുന്ന നഗരമാണ് സ്റ്റേഡ്.