കനത്ത മഴയിൽ പാമ്പു വളർത്തൽ കേന്ദ്രം മുങ്ങി; 900 വിഷപ്പാമ്പുകൾ പുറത്ത്|Video

മായ്സാക് ചുഴലിക്കാറ്റിനു പിന്നാലെയാണ് ചൈനയിലെ ഗ്വാങ്ക്സി സുവാങ് സ്വയം ഭരണ മേഖലകളിൽ പ്രളയമുണ്ടായത്.

Snake breeding center submerged in heavy rain; 900 venomous snakes escape | Video

കനത്ത മഴയിൽ പാമ്പു വളർത്തൽ കേന്ദ്രം മുങ്ങി; 900 വിഷപ്പാമ്പുകൾ പുറത്ത്|Video

Updated on

ബീജിങ്: ചൈനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ പാമ്പു വളർത്തു കേന്ദ്രം‌ മുങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. ഏകദേശം 900 വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് രക്ഷപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മായ്സാക് ചുഴലിക്കാറ്റിനു പിന്നാലെയാണ് ചൈനയിലെ ഗ്വാങ്ക്സി സുവാങ് സ്വയം ഭരണ മേഖലകളിൽ പ്രളയമുണ്ടായത്.

വിഷപ്പാമ്പുകളെ പിടി കൂടുന്നതിനായി പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡെങ്ക്വി ഗ്രാമത്തിലെ ഹെങ്ഴോ‌യിലുള്ള പാമ്പു വളർത്തൽ കേന്ദ്രമാണ് മുങ്ങിയത്. പ്രളയ ജലത്തിലൂടെ പാമ്പുകൾ നീന്തുന്നതും വീടുകളുടെ ഭിത്തിയിലും മറ്റും ചുറ്റിയിരിക്കുന്നതുമായ നിരവധി വിഡിയോകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

പാമ്പുകൾ പ്രദേശത്തെ രക്ഷാപ്രവർത്തനത്തെ വരെ ബാധിച്ചിരിക്കുകയാണ്. പ്രളയത്തിൽ നിരവധി പേർ പലയിടങ്ങളിലായി ഒറ്റപ്പെട്ടു പോയിട്ടുണ്ടെന്നും പലർക്കും പാമ്പു കടിയേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com