
അലാസ്കയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്
വാഷിങ്ടൺ: യുഎസിലെ അലാസ്കയിൽ ശക്തമായ ഭൂചലനം. വ്യാഴാഴ്ച പുലർച്ചയോടെ 7.3 തീവ്രതയോടു കൂടിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദ്വീപ് നഗരമായ സാൻഡ് പോയിന്‍റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. അതു കൊണ്ടു തന്നെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കൻ അലാസ്ക, അലാസ്ക ഉപദ്വീപ്, അലാസ്ക കെന്നഡി എൻട്രൻസ് മുതൽ യൂണിമാസ് പാസ് വരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മേഖലയിൽ ഭൂകമ്പ സാധ്യതയേറിയ പ്രദേശമാണ് അലാസ്ക.
2023ലും സമാനമായ തീവ്രതയോടു കൂടിയ ഭൂചലനം അലാസ്കയിൽ രേഖപ്പെടുത്തിയിരുന്നു. അന്നും കാര്യമായ നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.