സഹിക്കാനാകാത്ത നാറ്റം; വിമാന സർവീസുകൾ മണിക്കൂറുകളോളം നിലച്ചു

ദുർഗന്ധം വ്യോമഗതാഗത നിയന്ത്രണത്തെ ബാധിക്കുമെന്നതിനാലാണ് വിമാന സർവീസുകൾ രണ്ടു മ‌ണിക്കൂറോളം നിർത്തി വച്ചത്.
strong odour, flight service halts for hours

സഹിക്കാനാകാത്ത നാറ്റം; വിമാനസർവീസുകൾ മണിക്കൂറുകളോളം നിലച്ചു

representative image
Updated on

വാഷിങ്ടൺ: കടുത്ത ദുർഗന്ധം മൂലം വാഷിങ്ടൺ ഡിസി, ബാൾട്ടിമോർ ആൻഡ് റിച്ച്മോണ്ട്, വിർജീനിയ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചതായി റിപ്പോർട്ട്.

രാസവസ്തുക്കളുടെ ശക്തമായ ദുർഗന്ധമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദുർഗന്ധം വ്യോമഗതാഗത നിയന്ത്രണത്തെ ബാധിക്കുമെന്നതിനാലാണ് വിമാന സർവീസുകൾ രണ്ടു മ‌ണിക്കൂറോളം നിർത്തി വച്ചത്.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സെക്രട്ടറി സീൻ ഡഫി വിമാനങ്ങൾ വൈകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

യുഎസിലെ ഏറ്റവും തിരക്കേറിയ നാലു വിമാനത്താവളങ്ങളാണ് രണ്ടു മണിക്കൂറോളം സ്തംഭിച്ചത്. വെള്ളിയാഴ്ച പ്രാദേശിക സമയം 7 മണിയോടെ വിമാനത്താവളങ്ങളിൽ നിന്ന് ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചു. എന്നാൽ, വിമാനങ്ങൾ വന്നിറങ്ങുന്നതിനുള്ള അനുമതി നൽകാൻ പിന്നെയും ഏറെ വൈകി.

logo
Metro Vaartha
www.metrovaartha.com