ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

ഹൈദരാബാദുകാരനായ സാജിദ് അക്രം മുപ്പതു വർഷം മുൻപാണ് ഓസ്ട്രേലിയയിൽ എത്തിയത്.
Sydni firing, one shooter from hyderabad

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

Updated on

ന്യൂഡൽഹി: ഓസ്ട്രേലിയിലെ ബോണ്ടി ബീച്ചിൽ 15 പേർ വെടിവച്ച് കൊന്ന അക്രമികളിൽ ഒരാൾ ഹൈദരാബാദുകാരനാണെന്ന് റിപ്പോർട്ടുകൾ. ജൂത ആഘോഷമായ ഹനുക്കയ്ക്കു വേണ്ടി ബീച്ചിൽ ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടത്.

അമ്പതു വയസുള്ള സാജിദ് അക്രമാണ് പൊലീസിന്‍റെ തിരിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ 24 വയസുള്ള നവീദ് അക്രമും വെടിവയ്പ്പിൽ പങ്കാളിയായിരുന്നു. നവീദ് നിലവിൽ ആശുപത്രിയിലാണ്. ഇവർക്ക് ഐഎസ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളതായാണ് റിപ്പോർട്ടുകൾ.

ഹൈദരാബാദുകാരനായ സാജിദ് അക്രം മുപ്പതു വർഷം മുൻപാണ് ഓസ്ട്രേലിയയിൽ എത്തിയത്. ഹൈദരാബാദിൽ നിന്ന് കൊമേഴ്സിൽ ഡിഗ്രീ നേടിയതിനു ശേഷം സ്റ്റുഡന്‍റ് വിസയിൽ ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു.

അതിനു ശേഷം നീണ്ടു 27 വർഷം ഇയാൾ പരിമിതമായി മാത്രമാണ് ഹൈദരാബാദിലെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. 2022ലാണ് സാജിദ് അവസാനമായി ഹൈദരാബാദിലെത്തിയത്. കുടുംബവുമായി ഇയാൾ അകൽച്ചയിലായിരുന്നു. 2017ൽ പിതാവ് മരിച്ചപ്പോൾ സാജിദ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ലയെന്നും തെലങ്കാന പൊലീസ് പറയുന്നു. ഇയാളുടെ കൈയിൽ ഇന്ത്യൻ പാസ്പോർട്ടുമുണ്ട്. സാജിദിന്‍റെ മകനും മകളും ഓസ്ട്രേലിയൻ പൗരത്വമുള്ളവരാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com