മരുഭൂമിയിൽ വൻ സൈനിക സമുച്ചയങ്ങൾ സൃഷ്ടിച്ച് ചൈന

വടക്കുപടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെയും ഗാൻസു പ്രവിശ്യയിലെയും സൈലോ ഫീൽഡുകളാണ് ചൈനയുടെ ആണവ ശക്തികളുടെ കാതൽ.
China's nuclear silo field

ചൈനയുടെ ന്യൂക്ലിയർ സൈലോ ഫീൽഡ്

റോയിട്ടേഴ്സ് പുറത്തു വിട്ട ഉപഗ്രഹ ചിത്രം

Satellite image released by Reuters

Updated on

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു മാത്രമേ നിലവിൽ ന്യൂക്ലിയർ സൈലോ ഫീൽഡുകൾ ഉള്ളൂ

ചൈനയുടെ ഒരു മരുഭൂമിയുടെ വിദൂരതയിൽ വൻ സൈനിക സമുച്ചയം രൂപം കൊള്ളുന്നു. ഇപ്പോൾ രൂപം കൊള്ളുന്ന ഈ വൻ സൈസനിക സമുച്ചയത്തിന് അമെരിക്കയുടെ ആക്രമണത്തെപ്പോലും എളുപ്പത്തിൽ പ്രതിരോധിക്കാൻ പോന്ന ആണവായുധ ശേഖരമാണ് അവിടെ രൂപം കൊള്ളുന്നതെന്നതാണ് റോയിട്ടേഴ്സിന്‍റെ പുതിയ റിപ്പോർട്ട് പറയുന്നത്.

ഇതിനകം തന്നെ യുഎസിന്‍റെ ഏതു നഗരത്തിലും എത്താൻ പോന്ന ആണവ മിസൈലുകളാണ് ചൈന രൂപകൽപന ചെയ്തിരിക്കുന്നത്. ഇപ്പോൾ റോയിട്ടേഴ്സ് പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത് ചൈനീസ് സൈന്യത്തിന്‍റെ ഏറ്റവും ദൈർഘ്യമേറിയ മിസൈലുകൾ സൂക്ഷിക്കുന്ന ഒറ്റപ്പെട്ട ന്യൂക്ലിയർ സൈലോകൾക്ക് സമീപം ബെയ്ജിങ് ലോഞ്ച് പാഡുകളും ബങ്കറുകളും ആശയ വിനിമയ നോഡുകളും അടങ്ങിയ വിശാലമായ ഒരു വല നിർമിക്കുന്നുണ്ടെന്നാണ്. ന്യൂക്ലിയർ സൈലോ ഫീൽഡുകൾക്കടുത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വിശാലമായ മരുഭൂമിയിലാണ് ചൈനയുടെ പുതിയ സൈനിക സമുച്ചയം രൂപം കൊള്ളുന്നത്.

മരുഭൂമിയിൽ വൻ സൈനിക സമുച്ചയങ്ങൾ സൃഷ്ടിച്ച് ചൈന China creates huge military complexes in the desert

മരുഭൂമിയിൽ വൻ സൈനിക സമുച്ചയങ്ങൾ സൃഷ്ടിച്ച് ചൈന 

ചൈനയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള ഹാമി ന്യൂക്ലിയർ സൈലോ ഫീൽഡിനു സമീത്തായി എൺപതിലധികം ലോഞ്ച് പാഡുകളും മൂന്ന് അഷ്ടഭുജാകൃതിയിലുള്ള ഇൻസ്റ്റാലേഷനുകളും നിർമിച്ചിട്ടുള്ളതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇലക്‌ട്രോണിക് യുദ്ധം, ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സേവനം നൽകുന്ന സൗകര്യങ്ങളും ഈ ന്യൂക്ലിയർ സൈലോകളിൽ ഉണ്ടെന്ന് റോയിട്ടേഴ്സ് പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ മൂന്നു സുരക്ഷാ വിശകലന വിദഗ്ധർ വ്യക്തമാക്കി.

അന്തർവാഹിനികളിൽ നിന്നും വിമാനങ്ങളിൽ നിന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ കഴിയുമെങ്കിലും, വടക്കുപടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെയും ഗാൻസു പ്രവിശ്യയിലെയും സൈലോ ഫീൽഡുകളാണ് അവരുടെ ആണവ ശക്തികളുടെ കാതൽ.മുമ്പൊരിക്കലും ഇത്ര വ്യാപ്തിയുള്ള നിർമാണം ചൈനയുടെ സൈനിക മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തായ് വാന്‍റെ പരമാധികാരം പോലുള്ള വിഷയങ്ങളിൽ‌ യുഎസ്-ചൈന പിരിമുറുക്കങ്ങൾ വർധിക്കുന്നത് അനുസരിച്ച് അമെരിക്കയുമായുള്ള ചൈനയുടെ ആണവ മത്സരം രൂക്ഷമാകുന്നതായാണ് ഇത് കാണിക്കുന്നത്. വടക്കുപടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെയും ഗാൻസു പ്രവിശ്യയിലെയും സൈലോ ഫീൽഡുകളാണ് അവരുടെ ആണവ ശക്തികളുടെ കാതൽ.

China's nuclear silo field
Satellite image released by Reuters

ചൈനയുടെ ന്യൂക്ലിയർ സൈലോ ഫീൽഡ്

റോയിട്ടേഴ്സ് പുറത്തു വിട്ട ഉപഗ്രഹ ചിത്രം

 

റോയിട്ടേഴ്സ് പുറത്തു വിട്ട ഉപഗ്രഹ ചിത്രം

ന്യൂക്ലിയർ സൈലോ ഫീൽഡ് എന്നാൽ...

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBMs) വിക്ഷേപിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന ഉയർന്ന കരുത്തുറ്റ ഭൂഗർഭ സൗകര്യങ്ങളാണ് ന്യൂക്ലിയർ സൈലോ ഫീൽഡുകൾ. ഇത് യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കാണുളളത്. ആഴത്തിലുള്ള ഭൂഗർഭ ലോഞ്ച് ട്യൂബുകളുടെ ഈ ഗ്രിഡുകൾ ദേശീയ നിലനിൽപ്പ് ഉറപ്പാക്കുകയും ഒരു ആണവാക്രമണം ഉണ്ടായാൽ തിരിച്ചടിക്കാനുള്ള പ്രതിരോധ ശേഷി ഉറപ്പാക്കുകയും ചെയ്യുന്നു.

കിഴക്കൻ സിൻജിയാങിൽ കഴിഞ്ഞ ആറു വർഷത്തിനിടെയാണ് ഹാമി ന്യൂക്ലിയർ സൈലോ ഫീൽഡുകളുടെ തെക്ക് പടിഞ്ഞാറായി അഷ്ടഭുജാകൃതിയിലുള്ള പുതിയ മരുഭൂമി അടിസ്ഥാന സൗകര്യങ്ങൾ രൂപം കൊള്ളുന്നത്.

logo
Metro Vaartha
www.metrovaartha.com