

ഇറാന്‍റെ ഭൂഗർഭ ആണവകേന്ദ്രമായ പിക്കാക്സ് പർവതം
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്തനും മുൻ ഫോക്സ് ന്യൂസ് അവതാരകനുമായ ടക്കർ കാൾസൺ ഇറാന്‍റെ പിക്കാക്സ് പർവതത്തിൽ ആണവാക്രമണം നടത്താൻ യുഎസ് ആലോചിക്കുന്നു എന്നു വെളിപ്പെടുത്തിയത്. ട്രംപാകട്ടെ ഇതിനെ നിരാകരിച്ചുമില്ല. ഇറാന്‍റെ ഭൂഗർഭ ആണവകേന്ദ്രമാണ് പിക്കാക്സ് പർവതം. അവിടെ ഇനിയൊരു പുതിയ ആക്രമണത്തിന് ട്രംപ് തയാറായാൽ ഉണ്ടാകുന്ന അനന്തര ഫലങ്ങൾ ഇറാനിൽ ഒതുങ്ങുകയില്ല എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
ഇറാന്‍റെ ഭൂഗർഭ ആണവ കേന്ദ്രം തകർക്കപ്പെട്ടാൽ ചില പ്രത്യേക കാലാവസ്ഥകളിൽ റേഡിയോ ആക്റ്റീവ് തരംഗങ്ങളുടെ വീഴ്ച ഇറാന് അപ്പുറത്തേയ്ക്കും വ്യാപിക്കും. അത് ചിലപ്പോൾ ഇന്ത്യയുടെ നാലു മേഖലകളിൽ വരെ എത്തിയേക്കാം. പാക്കിസ്ഥാനിലേയ്ക്കും അഫ്ഗാനിസ്ഥാനിലേയ്ക്കും ആണ് റേഡിയോ ആക്റ്റീവ് വീഴ്ച വ്യാപിക്കാൻ സാധ്യത. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലേയ്ക്കു പോലും ഇതു പടർന്നേക്കാം.
മാരിയോ നൗഫാൽ പങ്കിട്ട മോഡൽ പ്രൊജക്ഷൻ ഗ്രാഫിക്
ഇറാന്‍റെ മധ്യ ഇസ്ഫഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പിക്കാക്സ് പർവതം ഇന്ത്യയിൽ നിന്നും 2500 കിലോമീറ്റർ ദൂരെയാണ്. ആണവായുധത്തിന്‍റെ സ്ഫോടനാത്മക ശേഷി, സ്ഫോടനത്തിന്‍റെ സ്വഭാവം, നിലവിലുള്ള കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വീഴ്ചയുടെ വ്യാപ്തി. ദൂരം കൂടുന്തോറും റേഡിയോ ആക്റ്റീവ് തരംഗങ്ങളുടെ ശക്തി നേർത്തു വരുമെന്നതും ഒരു വസ്തുതയാണ്.
ഇന്ത്യയും ആണവ വികിരണത്തിനിരയാകുമോ?
ഇറാനിൽ ആണവയുദ്ധമുണ്ടായാൽ അതിന്‍റെ റേഡിയോ ആക്റ്റീവ് ഫോൾഔട്ട് ഗൾഫ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലാണ് കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളത്. എന്നാൽ ചെറിയ തോതിൽ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ഗുജറാത്ത്, എന്നിവയുൾപ്പടെ വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കുറഞ്ഞ സാന്ദ്രതയിൽ റേഡിയോ ആക്റ്റീവ് ഫോൾ ഔട്ട് ഉണ്ടായേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. എന്നാൽ
ഈ വർഷം ആദ്യം പിക്കാക്സ് പർവതത്തിന് സമീപം കാര്യമായ പ്രവർത്തനങ്ങൾ കണ്ടു
(Vantor)
നൂറു കണക്കിനു മൈലുകൾ സഞ്ചരിക്കാൻ കഴിയുമെങ്കിലും, പാറ, മണ്ണ്, അവശിഷ്ടങ്ങൾ പോലുള്ള ചുറ്റുമുള്ള വസ്തുക്കൾ സ്ഫോടനത്തിലേക്ക് എത്രത്തോളം വലിച്ചെടുക്കപ്പെടുന്നു, കാറ്റ് ഏതു ദിക്കിലേയ്ക്ക് എത്ര വേഗതയിൽ വീശുന്നു എന്നിവയെല്ലാം ആശ്രയിച്ചായിരിക്കും റേഡിയോ ആക്റ്റീവ് കണികകളുടെ പ്രസരണവും വികിരണ തീവ്രതയും.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ വെളിപ്പെടുത്തൽ പ്രകാരം വലിയ റേഡിയോ ആക്റ്റീവ് കണികകൾ സ്ഫോടന സ്ഥലത്തിനടുത്ത് സ്ഥിരമായി നിലനിൽക്കുന്ന പ്രവണതയാണുള്ളത്. എന്നാൽ ചെറിയ കണികകളാകട്ടെ കൂടുതൽ നേരം വായുവിൽ തങ്ങിനിൽക്കുകയും കൂടുതൽ ദൂരം സഞ്ചരിക്കുകയും ചെയ്യും.
അമെരിക്ക പിക്കാക്സ് പർവതത്തിൽ ആണവാക്രമണം നടത്തുകയും കാറ്റ് കിഴക്കോട്ടു രീതിയിൽ വീശുകയുംചെയ്താൽ റേഡിയോ ആക്റ്റീവ് മേഘങ്ങൾ കിഴക്കോട്ടു പോകുകയും അത് അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഏറ്റവും കൂടുതൽ ബാധിക്കുകയും ചെയ്യും. പാക്കിസ്ഥാന്‍റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉയർന്ന അപകട സാധ്യതയാണ് ഇതു വ്യക്തമാക്കുന്നത്.