ചൂട് 41 ഡിഗ്രി കടന്നു; നാട്ടുകാർക്കു മേൽ ജലപീരങ്കി കൊണ്ട് വെള്ളമൊഴിച്ച് ബെർലിൻ|Video

ജർമനിയിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രീ സെൽഷ്യസിൽ അധികം ആയതോടെയാണ് ബെർലിൻ ഈ മാർഗം സ്വീകരിച്ചിരിക്കുന്നത്
Temperatures exceed 41 degrees; Berlin sprays water cannons on residents

ചൂട് 41 ഡിഗ്രി കടന്നു; നാട്ടുകാർക്കു മേൽ ജലപീരങ്കി കൊണ്ട് വെള്ളമൊഴിച്ച് ബെർലിൻ

Updated on

ബെർലിൻ: യൂറോപ്യൻ രാജ്യങ്ങൾ ഉഷ്ണതരംഗത്തിൽ ഉരുകുകയാണ്. കടുത്ത ചൂടിനെ അതിജീവിക്കാനായി അസാധാരണമായൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ബെർലിൻ. ബെർലിൻ നിവാസികളെയും വിനോദസഞ്ചാരികളെയും തണുപ്പിക്കുന്നതിനായി രണ്ട് പീരങ്കികൾ ആണ് ബെർലിനിലെ പൊലീസ് ഉപയോഗിക്കുന്നത്. ബ്രാൻഡൻബർഗ് ഗേറ്റ്, പോട്സ്ഡെമർ പ്ലാറ്റ്സ്, റീച്ച്സ്റ്റാഗ് എന്നിവിടങ്ങളിലായി ഒരുമിച്ചു കൂടുന്നവർക്കു മേൽ പൊലീസ് ജല പീരങ്കി ഉപയോഗിച്ച് വെള്ളം ഒഴിക്കും. ജർമനിയിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിൽ അധികം ആയതോടെയാണ് ബെർലിൻ ഈ മാർഗം സ്വീകരിച്ചിരിക്കുന്നത്.

വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ജല പീരങ്കിയിൽ നിന്നുള്ള വെള്ളത്തിൽ നനഞ്ഞ് കുളിച്ചു നിൽക്കുന്ന വിഡിയോകൾ വൈറലാണ്.

അതേ സമയം തന്നെ ഇത്തരത്തിൽ നനയുന്നത് ആരോഗ്യകരമല്ല എന്ന വിമർശനവും ശക്തമാണ്. ചൂട് ശമിപ്പിക്കുന്നതിനുള്ള ശരീരത്തിന്‍റെ പ്രകൃത്യാലുള്ള മാർഗം വിയർപ്പാണ്. അസാധാരണമായി ചൂടു കൂടുന്ന സാഹചര്യത്തിൽ ശരീരത്തിൽ വെള്ളം ഒഴിക്കുന്നത് നല്ലതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

logo
Metro Vaartha
www.metrovaartha.com