ചൈനാ സൈന്യത്തിന്‍റെ പോരാട്ടശേഷി വ്യാജം

ചൈനയുടെ സെൻട്രൽ മിലിറ്ററി കമ്മിഷൻ (സിഎംസി) രണ്ടാം വൈസ് ചെയർമാൻ ജനറൽ ഹി വെയ്ദോങ്ങിന്‍റേതാണ് സ്വന്തം രാജ്യത്തെയും സേനയെയും വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ.
ചൈനാ സൈന്യത്തിന്‍റെ പോരാട്ടശേഷി വ്യാജം

ബീജിങ്: ചൈനീസ് സേനയുടെ പോരാട്ടശേഷി വ്യാജമെന്നു ചൈനയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ. ചൈനയുടെ സെൻട്രൽ മിലിറ്ററി കമ്മിഷൻ (സിഎംസി) രണ്ടാം വൈസ് ചെയർമാൻ ജനറൽ ഹി വെയ്ദോങ്ങിന്‍റേതാണ് സ്വന്തം രാജ്യത്തെയും സേനയെയും വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ. യുദ്ധങ്ങൾ ജയിക്കാൻ സമുദ്രത്തിലെ സൈനികാഭ്യാസങ്ങൾക്കു തയാറെടുക്കണമെന്നു പ്രസിഡന്‍റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തിരിക്കെയാണ് ചൈനയുടെ സൈനികശേഷി വ്യാജ നിർമിതിയാണെന്ന് പ്രസിഡന്‍റ് നയിക്കുന്ന സൈന്യത്തിൽ പദവി പ്രകാരം മൂന്നാം സ്ഥാനത്തുള്ള ജനറൽ വ്യക്തമാക്കുന്നത് എന്നതും ശ്രദ്ധേയം.

ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെ ഒരു ചർച്ചയിലാണു വെയ്ദോങ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യോഗത്തിന്‍റെ മിനിറ്റ്സിൽ ഇതുസംബന്ധിച്ച് ഒറ്റവാക്കിലുള്ള പരാമർശം മാത്രമാണുള്ളതെങ്കിലും ഏറെ ഗൗരവമുള്ള വെളിപ്പെടുത്തലാണിതെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സൈന്യത്തിന്‍റെ വ്യാജ പോരാട്ടശേഷിയെ ഇല്ലാതാക്കണമെന്നാണ് വെയ്ദോങ് നിർദേശിച്ചത്. 2012-13ൽ ഷി ജിൻപിങ് പ്രസിഡന്‍റായതു മുതൽ നിർദേശിക്കുന്ന പോരാട്ടശേഷിയുടെ പൊള്ളത്തരമാണ് ഇതു വെളിവാക്കുന്നതെന്നും ചൈനീസ് സൈനിക സാമഗ്രികളുടെ നിലവാരമില്ലായ്മയെക്കുറിച്ചും വ്യക്തമായ സൂചനയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ചൈനയുടെ പ്രതിരോധ മന്ത്രി ജനറൽ ലി ഷങ്ഫുവിനെ പ്രസിഡന്‍റ് ഷി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ റോക്കറ്റ് സേനയിലെ ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.