പിരമിഡിൽ പടം വരച്ചു; ടൂർ ഗൈഡ് അറസ്റ്റിൽ

ഒരു സംഘം വിനോദസഞ്ചാരികളുമായി എത്തിയ അമീർ ചോക്കു കൊണ്ട് പിരമിഡിൽ വരയ്ക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
tour guide held for drawing on pyramid

പിരമിഡിൽ പടം വരച്ചു; ടൂർ ഗൈഡ് അറസ്റ്റിൽ

Updated on

സഖാറ: ഈജിപ്റ്റിലെ നാലായിരം വർഷം പഴക്കമുള്ള പിരമിഡിൽ പടം വരച്ച ടൂർ ഗൈഡ് അറസ്റ്റിൽ. ഈജിപ്റ്റിലെ ടൂറിസം വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. സഖാറയിലെ ഉനാസ് പിരമിഡിൽ ചിത്രം നിയമം ലംഘിച്ച് ചിത്രം വരച്ചുവെന്ന് കാണിച്ച് ലോക്കൽ പുരാവസ്തു ഇൻസ്പെക്റ്റർ നൽകിയ പരാതിയിലാണ് നടപടി. അൽ-അമീർ എന്നയാളാണ് അറസ്റ്റിലായത്. ഒരു സംഘം വിനോദസഞ്ചാരികളുമായി എത്തിയ അമീർ ചോക്കു കൊണ്ട് പിരമിഡിൽ വരയ്ക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

പിന്നീട് അമീർ പരസ്യമായി മാപ്പു ചോദിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ഈജിപ്റ്റിലെ നിയമം അനുസരിച്ച് പുരവസ്തുക്കൾ നശിപ്പിക്കുന്നത് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പുരാതന ഈജിപ്റ്റിലെ അഞ്ചാം വംശത്തിലെ അവസാന ഭരണാധികാരിയായ ഫറവോ ഉനാസിനു വേണ്ടി നിർമിച്ചതാണ് സഖാറയിലെ പിരമിഡ്. ഈ പിരമിഡിനുള്ളിൽ കണ്ടെത്തിയ ചില വാക്കുകളും ലിപികളുമെല്ലാം പുരാതന ഈജിപ്റ്റിലെ വിശ്വാസങ്ങളെക്കുറിച്ച് മനസിലാക്കാൻ ഗവേഷകരെ സഹായിച്ചിരുന്നു. 1881ലാണ് ഈ പിരമിഡ് കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com