ആനയ്ക്ക് ബിയർ കൊടുത്തു; സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്

ആനയ്ക്ക് ബിയർ കൊടുത്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് വക്താവ് പോൾ ഉഡോട്ടോ പറയുന്നു.
Tourist faces backlash over pour beer to trunk of elephant

ആനയ്ക്ക് ബിയർ കൊടുത്തു; സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്

Updated on

നെയ്റോബി: കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിന്‍റെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വന്നതോടെയാണ് കേസ് രജിസ്റഅറർ ചെയ്തത്. മധ്യ കെനിയയിലെ ലായ്കിപിയയിലാണ് സംഭവം. സ്കൈഡൈവ് കെനിയ എന്ന അക്കൗണ്ടിലൂടെയാണ് ആനയ്ക്ക് കെനിയയിലെ ജനപ്രിയ ബിയർ ബ്രാൻഡായ ടസ്കർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ പുറത്തു വന്നത്.

ഭൂപ എന്ന ആനയാണ് വീഡിയോയിലുള്ളത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സാധാരണയായി സഞ്ചാരികളെ വന്യമൃഗങ്ങൾക്കരികിലേക്ക് എത്തിക്കാറില്ലെന്നും ജീവനക്കാർ പറയുന്നു. ആനയ്ക്ക് ബിയർ കൊടുത്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് വക്താവ് പോൾ ഉഡോട്ടോ പറയുന്നു.

വിഡിയോയിലുള്ള വ്യക്തിയെ കണ്ടെത്തിയാൽ പിഴ ചുമത്തി എത്രയും പെട്ടെന്ന് നാട് കടത്തണമെന്ന ആവശ്യം ശക്തമാണ്. എല്ലാമൃഗങ്ങൾക്കും സുരക്ഷിതരായിരിക്കാൻ അവകാശമുണ്ട്. ഈ വിഡിോ അത്യന്തം അസ്വസ്ഥതാജനകവും മോശവും ഭയാനകവുമാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com