ട്രംപ് ഉപരോധത്തിൽ ഇളവ് നൽകി; റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ തുടരും

ഉപരോധ നിയമം നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ് വെള്ളിയാഴ്ച രാത്രിയാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്
Trump grants sanctions waiver; India to continue importing Russian oil

ട്രംപ് ഉപരോധത്തിൽ ഇളവ് നൽകി; റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ തുടരും

Updated on: 

ന്യൂഡൽഹി: റഷ്യൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാർക്കെതിരേ പുതിയ നിയമപ്രകാരം ഏർപ്പെടുത്തേണ്ട ഉപരോധങ്ങളിലും തീരുവകളിലും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇളവ് നൽകിയതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിലവിലെ അളവിൽ തുടരുമെന്ന് റിപ്പോർട്ട്. ഉപരോധ നിയമം നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ് വെള്ളിയാഴ്ച രാത്രിയാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 18നാണ് നിയമത്തിൽ ഒപ്പുവച്ചത്. റഷ്യൻ എണ്ണയും വാതകവും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താനും റഷ്യയുടെ രഹസ്യ എണ്ണക്കപ്പൽ ശൃംഖലയ്ക്കെതിരേ ഉപരോധം ഏർപ്പെടുത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഇന്ത്യക്ക് മാത്രമല്ല, ചൈനയ്ക്കും പുതിയ ഇളവിന്‍റെ പ്രയോജനം ലഭിക്കാം. അതേസമയം പിന്നീട് തീരുമാനം പുനഃപരിശോധിക്കാൻ യുഎസ് ഭരണകൂടത്തിന് ഉത്തരവ് അധികാരം നൽകുന്നുണ്ട്.

ഈ വർഷം പ്രതിദിനം ശരാശരി 18 ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ചൈനയുടെ ഇറക്കുമതി പ്രതിദിനം 12 ലക്ഷം ബാരലായിരുന്നു. സെപ്റ്റംബറിൽ ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം 18.2 ലക്ഷം ബാരലായിരുന്നപ്പോൾ ചൈനയുടേത് 14.9 ലക്ഷം ബാരലായിരുന്നു. ഒക്റ്റോബറിൽ ഇന്ത്യയുടെ ഇറക്കുമതി 18 ലക്ഷം മുതൽ 19 ലക്ഷം ബാരൽ വരെ തുടരുമെന്നാണ് വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com