"വിവാഹമോചിതയായ ഉടൻ ട്രംപ് ഡേറ്റിങ്ങിന് വിളിച്ചു"; വെളിപ്പെടുത്തലുമായി നടി

പക്ഷേ നന്ദി പറഞ്ഞു കൊണ്ട് പിന്നീട് അറിയിക്കാം എന്ന മറുപടിയാണ് താൻ നൽകിയതെന്നും എമ്മ.
Trump invited for dating on divorce day

എമ്മ തോംസൺ, ഡോണൾഡ് ട്രംപ്

Updated on

വിവാഹമോചിതയായ ദിവസം തന്നെ ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങ്ങിനു ക്ഷണിച്ചുവെന്ന വെളിപ്പെടുത്തലുമായി ഓക്സർ പുരസ്കാര ജേതാവായ നടി എമ്മ തോംസൺ. സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെയാണ് വർഷങ്ങൾക്കു മുൻപ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് എമ്മ വെളിപ്പെടുത്തിയത്.1998ലായിരുന്നു സംഭവം. അന്ന് പ്രൈമറി കളേഴ്സ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. നിയമപരമായ വിവാഹമോചനം കിട്ടിയ ദിവസമായിരുന്നു ആകസ്മികമായി ട്രംപിന്‍റെ ഫോൺ കോൾ എത്തിയത്. ആദ്യം തമാശയായാണ് കരുതിയത്. എന്നാൽ തനിക്കിഷ്ടപ്പെട്ട എവിടെയെങ്കിലും സമയം ചെലവഴിക്കാമെന്നും അത്താഴം ഒരുമിച്ച് കഴിക്കാമെന്നുമായിരുന്നു ട്രംപിന്‍റെ വാഗ്ദാനം. പക്ഷേ നന്ദി പറഞ്ഞു കൊണ്ട് പിന്നീട് അറിയിക്കാം എന്ന മറുപടിയാണ് താൻ നൽകിയതെന്നും എമ്മ.

അദ്ദേഹം വിവാഹമോചിതയായ ഒരുവൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് അന്ന് എനിക്ക് മനസിലായെന്നും സ്റ്റോക്കിങ്ങിലൂടെയാണ് അദ്ദേഹം തന്‍റെ ഫോൺ നമ്പർ സംഘടിപ്പിച്ചതെന്നും എമ്മ പറയുന്നു. ഒരു പക്ഷേ അദ്ദേഹത്തിനൊപ്പം ഡേറ്റിങ്ങിന് പോയിരുന്നുവെങ്കിൽ അമെരിക്കയുടെ ചരിത്രം തന്നെ മാറ്റാൻ തനിക്കു കഴിയുമായിരുന്നുവെന്നും എമ്മ തമാശരൂപേണ പറഞ്ഞു.

1995ലാണ് എമ്മ നടൻ കെന്നത്ത് ബ്രാണാഗുമായി പിരിയുന്നത്. വിവാഹമോചനം നേടിയതിനു ശേഷം 2003ൽ ഗ്രെഗ് വൈസിനെ വിവാഹം കഴിച്ചു. അക്കാലത്ത് രണ്ടാം ഭാര്യയായ മാർള മേപ്പിൾസിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു ട്രംപ്. 2005ൽ മെലാനിയയെ വിവാഹവും കഴിച്ചു.

ഇതിനു മുൻപ് നടി സൽമ ഹായേക്കും സമാനമായ ആരോപണം ട്രംപിനെതിരേ ഉന്നയിച്ചിരുന്നു. താനൊരു പ്രണയ ബന്ധത്തിലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ട്രംപ് തന്നെ ഡേറ്റിങ്ങിന് വിളിച്ചുവെന്നായിരുന്നു ആരോപണം. സൽമ പിന്നീട് ഫ്രഞ്ച് കോടീശ്വരൻ ഫ്രാങ്കോയിസ് ഹെൻറി പിനോൾട്ടിനെ വിവാഹം കഴിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com