"നമുക്ക് അവനെ കിട്ടി"; ഇറാൻ തകർത്ത യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് യുഎസ് സൈന്യം പൈലറ്റിനെ കണ്ടെത്തിയത്
Trump Says Missing US Jet Pilot In Iran Rescued

"നമുക്ക് അവനെ കിട്ടി"; ഇറാൻ തകർത്ത യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി

Updated on

ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ് വിവരം പങ്കുവെച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് യുഎസ് സൈന്യം പൈലറ്റിനെ കണ്ടെത്തിയത്. പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം.

യുഎസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ സെർച്ച് ഓപ്പറേഷനായിരുന്നു ഇതെന്നാണ് ട്രംപ് കുറിച്ചത്. പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തും എന്നും ട്രംപ് പറഞ്ഞു. പൈലറ്റിനെ കണ്ടെത്താനായി നിരവധി യുദ്ധവിമാനങ്ങളെയാണ് യുഎസ് മിലിറ്ററി ഇറാനിലേത്ത് അയച്ചത്.

ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനമാണ് 2 യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടത്. തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതാകുകയായിരുന്നു. എ–10 തണ്ടർബോൾട് യുദ്ധവിമാനം കുവൈത്തിലാണു തകർന്നുവീണത്. വിമാനത്തിൽനിന്ന് ഇജക്ട് ചെയ്യപ്പെട്ട പൈലറ്റ് സുരക്ഷിതനാണെന്ന് യുഎസ് സ്ഥിരീകരിച്ചു. 23 വർഷത്തിനിടെ ആദ്യമായാണ് യുഎസ് യുദ്ധവിമാനങ്ങൾ ശത്രുരാജ്യം വെടിവച്ചിടുന്നത്. 2003 ൽ ഇറാഖ് യുദ്ധത്തിനിടെ യുഎസിന്റെ എ–10 തണ്ടർബോ

logo
Metro Vaartha
www.metrovaartha.com