'ഫ്രണ്ട്' പണി തുടങ്ങി; ഇന്ത്യക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപിന്‍റെ ഭീഷണി

ഒക്റ്റോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ്ഡോ ളറല്ലാതെ മറ്റേതെങ്കിലും കറൻസി വിനിമയത്തിന് ഉപയോഗിക്കാമെന്ന ചർച്ച ഉയർന്നത്.
Trump's message to BRICS members, which includes India
വിനിമയത്തിന് ഡോളർ മാത്രം മതി, അല്ലെങ്കിൽ 100% നികുതി; ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്‍റെ ഭീഷണി
Updated on

വാഷിങ്ടൺ: ബ്രിക്സ് രാജ്യങ്ങൾ വിനിമയത്തിനായി ഡോളറിനെ തഴഞ്ഞാൽ 100 ശതമാനം നികുതിയെന്ന് ഭീഷണിപ്പെടുത്തി നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ ഈജിപ്റ്റ്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങൾ.

ബ്രിക്സ് രാഷ്ട്രങ്ങൾ സ്വന്തമായി കറൻസി രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ട്രൂത്ത് പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്‍റെ പ്രസ്താവന. ബ്രിക്സ് രാജ്യങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് ഡോളറിനെ മാറ്റാൻ ശ്രമിക്കരുത്.

ഇക്കാര്യത്തിൽ ഉറപ്പു വേണം. അല്ലാത്ത പക്ഷം 100 ശതമാനം നികുതി നൽകേണ്ടി വരും. അതു മാത്രമല്ല അവർക്ക് അമേരിക്കയോട് ഗൂഡ് ബൈ പറയേണ്ടി വരുമെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. ഒക്റ്റോബറിൽ നടന്ന ചർച്ചയിലാണ് ഡോളറല്ലാതെ മറ്റേതെങ്കിലും കറൻസി വിനിമയത്തിന് ഉപയോഗിക്കാമെന്ന ചർച്ച ഉയർന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com